കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂറ്റൻ പരസ്യബോർഡ് റോഡിലേക്ക് പതിച്ചു; നാല് പേർ മരിച്ചു, 11 പേർക്ക് പരിക്ക്, നാടിനെ ഞെട്ടിച്ച അപകടം!

Google Oneindia Malayalam News

പൂനെ: ശിവാജി നഗറില്‍ ജൂനാ ബസാര്‍ ചൗക്കിനു സമീപത്തെ ഷഹീര്‍ അമര്‍ ഷെയ്ഖ് റോഡ് ജംഗ്ഷനില്‍ കൂറ്റൻ ഫ്ലക്സ് ബോർഡ് തിരക്കേറിയ റോഡിലേക്ക് വീണ് നാല് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. അഞ്ചു റോഡുകള്‍ ചേരുന്ന ജംഗ്ഷനില്‍ അപകടകരമായ സാഹചര്യത്തിലായിരുന്നു പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.

<strong>ക്ഷേത്രങ്ങൾ ബിജെപിയുടെ കുത്തകയോ?മോദിയുടേത് എല്ലാ വിഷയത്തിലും ഏകാധിപത്യ നിലപാടെന്ന് രാഹുൽ ഗാന്ധി</strong>ക്ഷേത്രങ്ങൾ ബിജെപിയുടെ കുത്തകയോ?മോദിയുടേത് എല്ലാ വിഷയത്തിലും ഏകാധിപത്യ നിലപാടെന്ന് രാഹുൽ ഗാന്ധി

റെയില്‍വെയുടെ സ്ഥലത്ത് അലക്ഷ്യമായി സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി തവണ റെയില്‍വേക്കും പുനെ മുനിസിപ്പല്‍ കോര്‍പ്പറേഷനും പരാതി നൽകിയിരുന്നെന്ന് സമീപവാസികൾ പറയുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു പേരുടെ നില ഗുരുതരമാണ്.

Pune

പത്ത് വർഷത്തേക്ക് റെയിൽവെ ഒരു സ്വകാര്യ എജൻസിക്ക് ബോർഡ് വെക്കാനുള്ള സ്ഥലം വാടകയ്ക്ക് കൊടുക്കുകയായിരുന്നു. അതിന്റെ കോൺട്രാക്ട് കഴിഞ്ഞു. വെള്ളിയാഴ്ച ഏജൻസി ബോർഡ് മാറ്റാനിരിക്കെയാണ് അപകടം ഉണ്ടായതെന്ന് റെയിൽവെ എഞ്ചിനായറിംഗ് വകുപ്പ് പറയുന്നു. ഇതുപോലെയുള്ള അഞ്ച് ബോർഡുകൾ ഒരാഴ്ച മുന്നേ നീക്കം ചെയ്തിരുന്നു. 2013 മുതൽ ബോർഡ് എടുത്തുമാറ്റാൻ റെയിൽവെ അധികാരികളോട് ആവശ്യപ്പെട്ടിരുന്നെന്ന് പൂനെ മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

English summary
Pune: Hoarding frame collapses; four killed, 11 injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X