Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂനെയിൽ കൊവിഡ് വ്യാപനം രൂക്ഷം; രോഗികളെ ചികിത്സിക്കാനാവാതെ ആശുപത്രികൾ, 24 മണിക്കൂറിൽ 8,075 കേസുകൾ

മുംബൈ: രാജ്യത്ത് കൊറോണ വൈറസ് ബാധ രൂക്ഷമാകുന്നതിനിടെ പൂനെയിൽ രോഗികളെ പ്രവേശിക്കാനാതെ ആശുപത്രി. പൂനെ പിംപ്രിയിലെ ഒരു ആശുപത്രിയിലാണ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതോടെ കിടത്തി ചികിത്സയ്ക്ക് സ്ഥലമില്ലാതായത്. ഇതോടെ വരാന്തയിൽ വെച്ചാണ് രോഗികളിൽ പലർക്കും ഓക്സിജൻ പോലും നൽകുന്നത്. ഇതോട ഏഴോളം കിടക്കകളാണ് രോഗികൾക്കായി ഇത്തരത്തിൽ സജ്ജീകരിച്ചത്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

400 കിടക്കകളും 55 ഐസിയുകളുമുള്ള പൂനെയിലെ യശ്വന്ത് റാവു തവാൻ മെമ്മോറിയൽ, ആശുപത്രിയിൽ ഇന്ന് ഒരു കിടക്ക പോലും ഒഴിവില്ല. കൊവിഡ് ബാധിച്ച് ശ്വസിക്കാൻ കഴിയാത്തവരെ ചികിത്സിക്കാൻ കഴിയുന്നതിനുള്ള 79 വെന്റിലേറ്ററുകളാണ് പൂനെയിൽ ലഭ്യമായിട്ടുള്ളത്. ഒരു പുതിയ രോഗി വരുന്നതോടെ പഴയ രോഗികളിൽ മെച്ചപ്പെട്ടവരെ ഒഴിവാക്കിയാണ് പുതിയവരെ പ്രവേശിപ്പിക്കുന്നത്.

coronavirus46-

തിങ്കളാഴ്ച പൂനെ ജില്ലയിൽ മാത്രം 8,075 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം 5.8 ലക്ഷത്തിലേക്ക് ഉയർന്നിട്ടുണ്ട്. പിംപ്രി ചിഞ്ചിവാഡ് ടൌൺഷിപ്പിൽ മാത്രം 2,152 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പൂനെ ജില്ലയാണ് ഇപ്പോള്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ള കേന്ദ്രം.

Recommended Video

cmsvideo
    Urgent call to WHO from greet vanden bossche

    രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വൈകുന്നേരം 6 മുതൽ രാവിലെ 6 വരെ കർഫ്യൂ ഏർപ്പെടുത്താൻ വെള്ളിയാഴ്ച പൂനെ ഭരണകൂടം ഉത്തരവിട്ടിരുന്നു. ഷോപ്പിംഗ് മാളുകൾ, മതസ്ഥലങ്ങൾ, ഹോട്ടലുകൾ, ബാറുകൾ, സിനിമാ തിയേറ്ററുകൾ എന്നിവ ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടാനും നിർദ്ദേശം നൽകിയിയിട്ടുണ്ട്. ഈ സമയത്ത് ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയുടെ ഹോം ഡെലിവറികൾ മാത്രമേ അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

    വ്യത്യസ്ത വസ്ത്രങ്ങളില്‍ നഭ നടേഷ്; അടിപൊളി ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+