കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി ടെക്കിയുടെ കൊലപാതകം; എല്ലാ ഐടി കമ്പനികള്‍ക്കും ഗൈഡ്‌ലൈന്‍സ്

  • By Anwar Sadath
Google Oneindia Malayalam News

പൂനെ: കോഴിക്കോട് സ്വദേശിനിയായ രസീല രാജു പൂനെ ഇന്‍ഫോസിസ് കാമ്പസില്‍വെച്ച് കൊല ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ എല്ലാ ഐടി കമ്പനികള്‍ക്കും പോലീസ് ഗൈഡ്‌ലൈന്‍ പുറപ്പെടുവിക്കും. ഐടി കമ്പനികളില്‍ ജീവനക്കാര്‍ സുരക്ഷയില്ലാതെയാണ് ജോലി ചെയ്യുന്നതെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കമ്പനികള്‍ക്ക് ഗൈഡ്‌ലൈന്‍ നല്‍കാനൊരുങ്ങുന്നത്.

ഐടി കമ്പനികളിലെ സുരക്ഷിതത്വത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നതോടെയാണ് പുതിയ ഗൈഡ്‌ലൈന്‍ തയ്യാറാക്കുന്നതെന്ന് പൂനെ ജോയിന്റ് കമ്മീഷണര്‍ സുനില്‍ രാമാനന്ദ് പറഞ്ഞു. ഐടി കമ്പനികളിലെ വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍, സിസിടിവി, സ്ത്രീകള്‍ക്കുള്ള ഷിഫ്റ്റ് ജോലികള്‍ തുടങ്ങിയവയൊക്കെ ഗൈഡ്‌ലൈനില്‍ ഉള്‍പ്പെടുത്തും.

ras

കമ്പനിക്കുള്ളിലെത്തിയാല്‍ എല്ലാ ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടത് അധികൃതരുടെ ചുമതലയാണ്. അതില്‍ നിന്നും അവര്‍ക്ക് മാറി നില്‍ക്കാന്‍ കഴിയില്ല. എല്ലാ സുരക്ഷയും വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. സിസിടിവികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഡ്രൈവര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വ്യത്യസ്തമായ ജീവിത പശ്ചാത്തലത്തില്‍ നിന്നും വരുന്നവരായിരിക്കും. ഇവരുടെ പശ്ചാത്തലം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് കമ്പനികളുടെ ചുമതലയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഐടി കമ്പനികള്‍ പരിഹരിക്കേണ്ടതാണെന്നും സുനില്‍ രാമാനന്ദ് പറഞ്ഞു.

English summary
Pune Infosys techie murder: Cops issue safety norms to IT firms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X