ഇന്‍ഫോസിസ് മലയാളി ടെക്കിയുടെ കൊലപാതകം; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
പൂനെ: ഇന്‍ഫോസിസിലെ മലയാളി ടെക്കി കോഴിക്കോട് സ്വദേശിയായ രസീല രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സെക്യൂരിറ്റി ജീവനക്കാരന് ഭാബെന്‍ സൈക്കിയ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രസീലയെ കൊലപ്പെടുത്തിയശേഷമായിരുന്നു ആത്മഹത്യാ ശ്രമം. പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നെന്ന് ഇയാള്‍ പോലീസിന് മൊഴി നല്കി.
എന്നാല്‍, സൈക്കിയയുടെ മൊഴി പോലീസ് തള്ളിക്കളഞ്ഞു. ഇത് സഹതാപം പിടിച്ചുപറ്റാനുള്ള പ്രതിയുടെ തന്ത്രമാണെന്നാണ് പോലീസ് വിലയിരുത്തല്‍. കൊലപാതകം മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്നു കാണിക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിലൂടെ ശിക്ഷ ഇളവു ലഭിക്കാനായിട്ടാകണം പ്രതിയുടെ മൊഴിയെന്ന് പോലീസ് വിലയിരുത്തി.

രസീലയെ കൊലപ്പെടുത്തിയശേഷം കമ്പനിയൂടെ റൂഫിന് മുകളില്‍ കയറി ചാടാനായിരുന്നു ശ്രമം. എന്നാല്‍, താഴെ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കണ്ടതോടെ മനസുമാറ്റി മുറിയിലേക്ക് പോവുകയായിരുന്നെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. താമസസ്ഥലത്തുനിന്നും സ്വദേശമായ അസമിലേക്ക് പോകാനായി റെയില്‍വേ സ്റ്റേഷനിലേക്ക് തിരിക്കുകയുമായിരുന്നു സൈക്കിയ. ഇവിടെവെച്ചാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്.
സംഭവത്തെക്കുറിച്ച് നാട്ടില്‍ അമ്മയെ ഫോണില്‍ അറിയിച്ചിരുന്നതായും സൈക്കിയ പറഞ്ഞു. അമ്മ പോലീസില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശിച്ചത്. അതേസമയം, സൈക്കിയയുടെ ഇത്തരം മൊഴികളൊന്നും തങ്ങള്‍ മുഖവിലയ്ക്കെടുക്കില്ലെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തില്‍ അയാള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ആ തെളിവുകളുമായി മുന്നോട്ടു പോകുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications