Get Updates
Get notified of breaking news, exclusive insights, and must-see stories!

1 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് തല തറയിലടിച്ച് കൊന്നു!!

പുനെ: പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനെയിലാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 1 വയസ്സുള്ള കുഞ്ഞിനെയാണ് അക്രമി തട്ടിക്കൊണ്ടുപോയത്. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് അക്രമിയെ പിടികൂടിയത്. വ്യാഴാഴ്ച പുനെയിലെ ലോനി കാൽബോറിലാണ് ‍ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

minorrape-

തമിഴ് നാട് സ്വദേശികളായ ദമ്പതികളുടെ മകളാണ് ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പാതിരാത്രിയോടെയാണ് കു‍ഞ്ഞിനെ കാണാനില്ല എന്ന വിവരം അച്ഛനമ്മമാരും ബന്ധുക്കളും അറിയുന്നത്. കുഞ്ഞിന് വേണ്ടി തിരച്ചിൽ ആരംഭിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. കുഞ്ഞിനെ കാണാനില്ല എന്ന പരാതിയിൽ പുനെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈദ്യപരിശോധനയിൽ കുഞ്ഞ് ബലാത്സംഗം ചെയ്യപ്പെട്ടതായി തെളിഞ്ഞു. തല തറയിൽ ഇടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഡോക്ടര്‍മാർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ മല്‍ഹാരി ബൻസോഡ് എന്ന 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഐ പി സി, പോക്സോ വകുപ്പുകൾ പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+