Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്‌ഡൊണാള്‍ഡ് സംഭവം; ജീവനക്കാരന്റെ ജോലി തെറിച്ചു

പൂനെ: മക്‌ഡൊണാള്‍ഡിന്റെ പൂനെ ഔട്ട്‌ലറ്റില്‍ ശീതള പാനീയം കുടിക്കാനെത്തിയ കുട്ടിയെ ഇറക്കിവിട്ട ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. മക്‌ഡൊണാള്‍ഡ് അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് സസ്‌പെന്‍ഷന്‍. കൂടുതല്‍ അന്വേഷണത്തിനുശേഷം കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞദിവസം ഒരു യുവതിക്കൊപ്പമാണ് തെരുവുബാലന്‍ മക്‌ഡൊണാള്‍ഡ് ഔട്ട്‌ലറ്റിലെത്തിയത്. തനിക്ക് ഒരു പാനീയം വാങ്ങിത്തരാമോയെന്ന് ബാലന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് കുട്ടിയെ യുവതി ഉള്ളില്‍ക്കടത്തുകയായിരുന്നു. എന്നാല്‍, ഇവര്‍ക്കൊപ്പം ക്യൂ നില്‍ക്കുകയായിരുന്ന ബാലനെ, ജീവനക്കാരന്‍ ഷര്‍ട്ടില്‍ പിടിച്ച് പുറത്താക്കി. ഇത്തരക്കാര്‍ക്ക് ഷോപ്പില്‍ പ്രവേശനമില്ലെന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയത്.

mcdonalds

പിന്നീട് ഷോപ്പിനകത്തുനിന്നും ഫാന്റ വാങ്ങിയ യുവതി പുറത്തുനില്‍ക്കുകയായിരുന്ന ബാലന് നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തത്. പാവപ്പെട്ട കുട്ടി ആയതുകൊണ്ടാണ് ജീവനക്കാര്‍ ക്രൂരമായി പെരുമാറിയതെന്ന് യുവതി പറയുന്നു.

സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നേരിട്ട് ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കില്ലെന്നാണ് മക് ഡൊണാള്‍ഡ് അധികൃതര്‍ പറയുന്നത്. തങ്ങള്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്നും അവര്‍ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+