കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ധവിശ്വാസി, ഭാര്യയോട് ചെയ്ത കൊടുംക്രൂരത

  • By Meera Balan
Google Oneindia Malayalam News

പൂനെ:ഒരു ദിവസം ഭക്ഷണമില്ലാതെ ജീവിയ്ക്കുക നമ്മളില്‍ പലര്‍ക്കും ഏറെ പ്രയാസമായിരിയ്ക്കും. എന്നാല്‍ അന്ധവിശ്വാസിയായ ഭര്‍ത്താവ് ഭാര്യയെ പട്ടിണിയ്ക്കിട്ടത് മാസങ്ങളോളം. ഹദപ്‌സറിലാണ് കൗമുദിനി (50) എന്ന സ്ത്രീയെ ഭര്‍ത്താവ് രാംനാഥ് ദേശ്മുഖ് (55) പട്ടിണിയ്ക്കിട്ടത്. അഹമ്മദ് നഗറിലെ മിറാവല്ലി ബാബയുടെ ഭക്തനാണ് രാംനാഥ്. തങ്ങള്‍ക്കുള്ള ഭക്ഷണം ബാബ തരും എന്നാണ് ഇദ്ദേഹം പറഞ്ഞത്. ഡെയ്ലി ഭാസ്ക്കര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അയല്‍ക്കാരോട് കൗമുദിനി ഭക്ഷണം ആവശ്യപ്പെട്ടാല്‍ അവരെ ക്രൂരമായി രാംനാഥ് മര്‍ദ്ദിയ്ക്കുമായിരുന്നു. നവംബര്‍ 24 ഞായറാഴ്ചയാണ് ഇവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഇരു കാലുകളും നീര് വന്ന് വിങ്ങിയ അവസ്ഥയിലായിരുന്നു. ഭക്ഷണത്തിന്റെ യാതൊരു അംശവും വീട്ടിലെങ്ങും ഇല്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Domestic Violence

മാസങ്ങളോളം ഭക്ഷണം കഴിയ്ക്കാതെ എല്ലുംതോലുമായ അവസ്ഥയിലായിരുന്നു സ്ത്രീ. എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത ഇവര്‍ ഭര്‍ത്താവില്ലാത്ത സമയത്ത് ഓടകളിലും മാലിന്യ കൂമ്പാരത്തിലും കാണുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കഴിയ്ക്കുന്നതിനിടയിലാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ശനിയാഴ്ചയാണ് സ്ത്രീയുടെ ശോചനീയാവസ്ഥ പുറംലോം അറിയുന്നത്.

ഇവര്‍ക്ക് മൂന്ന് മക്കളുണ്ടായിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്തു. രണ്ട് ആണ്‍മക്കള്‍ മാനസികരോഗികളായി നാടുവിട്ടു. പഠിയ്ക്കാന്‍ മിടുക്കരായിരുന്ന ആണ്‍കുട്ടികള്‍ രാംദേവിന്റെ അന്ധവിശ്വാസം കാരണമാണ് മാനസിക രോഗികളായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സ്ത്രീയെ സെയ്ന്‍ ഗുരുജി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പോഷകാഹാരക്കുറവ് മൂലം സ്ത്രീയെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി. ഭക്ഷണത്തിനായി പുറത്തേയ്ക്ക് ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലായിരുന്നു സ്ത്രീ. ആ അവസ്ഥയിലും സ്ത്രീയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇവരുടെ ദേഹത്ത് ഒട്ടേറെ മുറിവേറ്റ പാടുകള്‍ ഉണ്ട്.

English summary
Superstition drives man in Pune to starve wife for months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X