ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ഭീഷണി, വയോധികനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം; 3 യുവതികള്‍ അറസ്റ്റില്‍
പൂനെ: വയോധികനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച 3 യുവതികൾ പോലീസ് പിടിയിൽ. ഇവരെ സഹായിച്ച പോലീസുകാരനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. അഞ്ച് ലക്ഷം രൂപയാണ് വയോധികനോട് യുവതികൾ ആവശ്യപ്പെട്ടത്. വിശ്രാംബാഗ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജൂലായ് 29 നാണ് സംഭവം.
സബ് ഇൻസ്പെക്ടറായ കാശിനാഥന്റെ സഹായത്തോടെയാണ് ഇവർ വയോധികനെ ഭീഷണപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. യുവതികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ അംഗമാണ് കാശിനാഥ്.

64 കാരനാണ് ശനിയാഴ്ച പോലീസിൽ പരാതി നൽകിയത്. സംഘത്തിലെ ഒരു പെൺകുട്ടി ഇയാളെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി. ശേഷം ഇരുവരും സംസാരിക്കുന്നതിനിടെ മുറിയിലേക്ക് വന്ന മറ്റുള്ളവർ വയോധികനെ ഭീഷണിപ്പെടുത്തുകയും ശാരീരകമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ് പറയുന്നത്.
അഞ്ച് ലക്ഷം രൂപ നൽകണം എന്ന് ഇവർ വയോധികനോട് ആവശ്യപ്പെട്ടു. ഇദ്ദേഹത്തെ കാറിൽ ബലംപ്രയോഗിച്ച് കയറ്റി എ ടി എമ്മിൽ കൊണ്ടുപോലുകയും പണം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. കൈവശമുള്ള സ്വർണം വിൽക്കാനും ശ്രമം നടത്തിയതായി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.












Click it and Unblock the Notifications