2000 രൂപ പറഞ്ഞുറപ്പിച്ച് വിളിച്ചുവരുത്തി.. 5 ലക്ഷം തട്ടാൻ ബലാത്സംഗക്കേസ്.. സീരിയൽ നടി കൊള്ളാമല്ലോ!!!

  • By: Kishor
Subscribe to Oneindia Malayalam

പുനെ സ്വദേശിനിയായ ടി വി സീരിയൽ നടി പൂജ ജാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ ചതിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം നടത്തിയതിനുമാണ് കേസ്. യുവാവിനോട് പല വട്ടം പണം ആവശ്യപ്പെടുകയായിരുന്നു നടി. പണം തന്നില്ലെങ്കിൽ നിനക്കെതിരെ ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിടിയിലായത് നാല് പേർ

പിടിയിലായത് നാല് പേർ

ഫോണിലൂടെ പണമിടപാട് പറഞ്ഞുറപ്പിച്ചാണ് പൂജ യുവാവുമായി ബന്ധം സ്ഥാപിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഇവരുടെ കൂട്ടത്തിൽ നാല് സ്ത്രീകൾ ഉണ്ടായരുന്നുപോലും. ഇവർ നാല് പേരും ചേർന്ന് തങ്ങൾക്ക് പണം നൽകി ലൈംഗിക ബന്ധത്തിനെത്തിയ യുവാവിനെ ചതിക്കുകയായിരുന്നത്രെ.

സീരിയൽ നടിക്ക് രണ്ടായിരം രൂപ

സീരിയൽ നടിക്ക് രണ്ടായിരം രൂപ

2000 രൂപ റേറ്റ് പറഞ്ഞുറപ്പിച്ചാണത്രെ യുവാവിനെ ഇവർ വിളിച്ചുവരുത്തിയത്. ഒരു ലോഡ്ജിലേക്കാണ് യുവാവിനെ ഇവർ കൊണ്ടുവന്നത്. അവിടെ വെച്ച് യുവാവുമായി നടി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. തന്നില്ലെങ്കിൽ ബലാത്സംഗക്കേസ് കൊടുക്കും എന്നായിരുന്നു ഭീഷണി.

പണമില്ലെങ്കില്‍ വിവാഹം

പണമില്ലെങ്കില്‍ വിവാഹം

അഞ്ച് ലക്ഷം രൂപയൊന്നും തന്റെ പക്കലില്ല എന്നായി യുവാവ്. പണമില്ലെങ്കിൽ വേണ്ട തന്നെ വിവാഹം ചെയ്യണം എന്നായി നടിയുടെ ആവശ്യം. ഗത്യന്തരമില്ലാതെ യുവാവ് പൂജ ജാധവിനെ വിവാഹം ചെയ്തു. എന്നിട്ടും യുവാവിന്റെ പക്കൽ നിന്നും പണം തട്ടിയെടുക്കാൻ ഇവർക്ക് കഴിഞ്ഞില്ല. ഇതോടെ ഇവർ സ്ട്രാറ്റജി വീണ്ടും മാറ്റി.

ആക്രമിച്ചു പണം തട്ടി

ആക്രമിച്ചു പണം തട്ടി

വിവാഹത്തിന് ശേഷം പണം കിട്ടാതെ വന്നതോടെ ഇവർ യുവാവിനെ ആക്രമിക്കുകയും 6000 രൂപ തട്ടിയെടുക്കുകയും ചെയ്തത്രെ. തുടർന്ന് യുവാവിനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സംശയം തോന്നി പോലീസ് പുനം ജാദവിനെ അറസ്റ്റ് ചെയ്തത്.

English summary
Pune Police arrested a TV serial actress Pooja Jadhav
Please Wait while comments are loading...