• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പോലീസ് ദമ്പതികളുടെ എവറസ്റ്റ് പര്യടനം തട്ടിപ്പോ? അന്വേഷണത്തിന് ഉത്തരവ്

  • By Sandra

പൂനെ: എവറസ്റ്റ് സമ്മിറ്റില്‍ പങ്കെടുത്ത് എവറസ്റ്റ് കീഴടക്കുന്ന ആദ്യ ദമ്പതികളെന്ന അപൂര്‍വ്വ നേട്ടത്തിന്റെ ഉടമകളായ ദിനേശ് റാത്തോഡ്-താരകേശ്വരി ദമ്പതികള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. എവറസ്റ്റിന്റെ മുകളില്‍ നില്‍ക്കുന്നതായി ഇവര്‍ പ്രചരിപ്പിച്ച ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. പോലീസ് കോണ്‍സറ്റബിള്‍മാരായ ഇരുവര്‍ക്കും ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് ചില പര്‍വ്വതാരോഹകരാണ് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തങ്ങളോടൊപ്പം ഇക്കുറി എവറസ്റ്റ് സമ്മിറ്റില്‍ ഇരുവരും പങ്കെടുത്തിട്ടില്ലെന്നും പര്‍വ്വതാരോഹകര്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

മൂന്നാഴ്ചക്ക് മുമ്പാണ് എവറസ്റ്റില്‍ പങ്കെടുത്ത് എവറസ്റ്റ് കീഴടക്കിയ ആദ്യ ദമ്പതിമാര്‍ എന്ന പേരില്‍ ദിനേശും താരകേശ്വരി റാത്തോഡും വാര്‍ത്തകളില്‍ താരങ്ങളായത്. എന്നാല്‍ പര്‍വ്വതാരോഹകരുടെ പരാതിയില്‍ വിദഗ്ദരുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ജൂണ്‍ ആറിനാണ് ദമ്പതികള്‍ അപൂര്‍വ്വ നേട്ടത്തിനുടമയായെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞത്. മെയ് 23ന് ഇരുവരും ചേര്‍ന്ന് എവറസ്റ്റിന് താണ്ടിയെന്നായിരുന്നു പൊലീസ് ദമ്പതികളുടെ അവകാശവാദം.

ജൂണ്‍ 16ന് പര്‍വ്വതാരോഹകരായ അഞ്ജലി കുല്‍ക്കര്‍ണി, ശരദ് കുല്‍ക്കര്‍ണി, സുരേന്ദ്ര ഷെല്‍ക്കേ, ആനന്ദ് ബന്‍സോഡെ, ശ്രീകാന്ത് ചവാന്‍ തുടങ്ങി ഒരു സംഘം പര്‍വ്വതാരോഹകര്‍ ഇവര്‍ക്കെതിരെ പൂണെ പോലീസ് കമ്മീഷണര്‍ രശ്മി ശുക്ലക്ക് പരാതി നല്‍കി. നേപ്പാള്‍ സര്‍ക്കാരും പൂനെ പൊലീസും അന്വേഷണത്തിന് ഉത്തരവിട്ടതിനാല്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നാണ് താരകേശ്വരിയുടെ നിലപാട്. നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത് സംബന്ധിച്ച സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. തങ്ങള്‍ക്കൊപ്പം എവറസ്റ്റ് സമ്മിറ്റില്‍ പങ്കെടുക്കാത്തവര്‍ക്ക് എങ്ങനെ അപൂര്‍വ്വ നേട്ടം കൈവരിക്കാന്‍ കഴിയുമെന്നാണ് സമ്മിറ്റില്‍ പങ്കെടുത്ത പര്‍വ്വതാരോഹക സംഘം ഉന്നയിക്കുന്ന ചോദ്യം.

Read also: ഏവറസ്റ്റിലേക്ക് പോവാന്‍ ഇനി ആ വഴിയില്ല

ഇവരുടേതായി പ്രത്യക്ഷപ്പെട്ട ഫോട്ടോയില്‍ ഇരുവരെയും വേവ്വേറെ വസ്ത്രങ്ങളില്‍ കണ്ടതും തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാത്ത ഫോട്ടോകളുമാണ് ദമ്പതിമാരുടേത് മോര്‍ഫ് ചെയ്ത ചിത്രങ്ങളാണെന്ന ആരോപണത്തിന് ബലം നല്‍കുന്നത്. ഫോട്ടോയില്‍ കാണുന്ന നിഴലും സമയവും യോജിക്കുന്നില്ല എന്നതുള്‍പ്പെടെയുള്ള തെളിവുകള്‍ ദമ്പതിമാരുടെ അവകാശവാദങ്ങളെ തള്ളിക്കളയുന്നതാണ്. മെയ് 23ന് രാവിലെ 6.25ന് മുകളിലെത്തിയെന്നാണ് റാത്തോഡ് ദമ്പതികളുടെ വാദം. ഫോട്ടോയിലെ ഡേറ്റും സമയവും ഇത് തന്നെ, എന്നാല്‍ നിഴലുകള്‍ പറയുന്നത് മറ്റൊരു കഥയും. 11 മണിക്കും ഉച്ചയ്ക്കും ഇടയിലുള്ള ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള നിഴലുകളും സംശയം ജനിപ്പിക്കുന്നു. ഈ ചിത്രങ്ങള്‍ പരിശോധിച്ച ശേഷമാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

2014ല്‍ ഓസ്ട്രേലിയയില്‍ പര്‍വ്വതാരോഹണത്തിനിടെയും ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. പാതി വഴി മാത്രം പിന്നിട്ട ശേഷം വിജയികളെന്ന് അറിയിച്ച് തിരിച്ചെത്തിയെന്നായിരുന്നു അന്ന് ഇവര്‍ക്കെതിരെ ഉയര്‍ന്ന ആക്ഷേപം.

English summary
police probe ordered to investigate first couple to reach the Everest summit, Dinesh and Tarakeshwari Rathod have been rudely brought back to earth. On complaint of mountainers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more