കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും തീപിടുത്തും; മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

Google Oneindia Malayalam News

മുംബൈ; പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും തീപിടുത്തും. ആദ്യ തീ പിടിത്തം ഉണ്ടായി മണിക്കൂറുകൾക്ക് പിന്നാലെയാണ് വീണ്ടും കെട്ടിടത്തിൽ തീ പിടിച്ചതെന്നാണ് റിപ്പോർട്ട്. തീപിടുത്തത്തിൽ നേരത്തേ കെട്ടിടത്തിലെ അഞ്ച് തൊഴിലാളികൾ മരപ്പെട്ടിരുന്നു. ഇന്ന് ഉച്ചയോടെയാണ് പൂനെയിലെ പ്ലാന്റിൽ തീപിടുത്തം ഉണ്ടായത്.കെട്ടിടത്തിന്റെ നാല്, അഞ്ച് നിലകളിലാണ് തീപ്പിടിത്തമുണ്ടായത്.

pune

കെട്ടിടത്തിൽ നിന്ന് നാല് പേരെ മാറ്റിപ്പാർപ്പിച്ചെങ്കിലും തീ നിയന്ത്രണത്തിലായപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ച അഞ്ചുപേരും കരാർ തൊഴിലാളികളാണ്, സെറം ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം ഡോളർ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയിരുന്നു. തീപ്പിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ താന്‍ സ്മരിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍സുഖംപ്രാപിക്കട്ടേയെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

തീപിടുത്തം ഉണ്ടായത് കൊറോണ വാക്സിൻ നിർമ്മാണ യൂണിറ്റുകളുടെ സമീപത്ത് അല്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വാക്സിൻ നിർമ്മാണത്തെ അപകടം ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.

വികെ ശശികലയ്ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് 27ന് ജയിൽമോചിതയാകാനിരിക്കെവികെ ശശികലയ്ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് 27ന് ജയിൽമോചിതയാകാനിരിക്കെ

കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ;സമരം തുടരുംകാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ;സമരം തുടരും

English summary
Pune Serum Institute on fire again; Compensation has been announced for the families of the deceased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X