Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴുത്തില്‍ കുരുക്കിട്ട ഫോട്ടോ സുഹൃത്തുക്കള്‍ക്ക് അയച്ചു; ടിസിഎസ്സിലെ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു

പൂനൈ: സുഹൃത്തുക്കള്‍ക്ക് സെല്‍ഫി അയച്ചതിന് ശേഷം സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ തൂങ്ങി മരിച്ചു. സഹപ്രവര്‍ത്തകര്‍ ഫ്‌ളാറ്റില്‍ ഉള്ളപ്പോള്‍ തന്നെയാണ് എഞ്ചിനീയറായ അഭിഷേക് കുമാര്‍ തൂങ്ങി മരിച്ചത്.

മരിക്കുന്നതിന് തൊട്ട് മുമ്പായി കഴുത്തില്‍ കുരുക്കിട്ട ഒരു ഫോട്ടോ അഭിഷേക് സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തിരുന്നു. ഫോട്ടോ കണ്ടതിന് ശേഷം അഭിഷേകിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ റൂമില്‍ വന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

01-1459511712-suicide

ആറ് യുവാക്കളാണ് 3 മുറികളുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്നത്. പൂനെയിലെ ടിസിഎസില്‍ ഉദ്യോഗസ്ഥനായിരുന്നു 23കാരനായ അഭിഷേക്. മറ്റ് റൂമില്‍ ആളുകള്‍ ഉള്ളപ്പോള്‍ തന്നെയാണ് ഇയാള്‍ തൂങ്ങി മരിച്ചത്. എന്നാല്‍ തൊട്ടടുത്ത മുറിയില്‍ സുഹൃത്ത് ജീവനായി പോരാടുന്നത് ഇവര്‍ അറിഞ്ഞില്ല.

എന്തിനാണ് അഭിഷേക് ആത്മഹത്യ ചെയ്തത് എന്ന് വ്യക്തമല്ല. പൊലീസ് ഇയാളുടെ മുറി പരിശോധിയ്ക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+