കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂനെയില്‍ വനിതാ ടെക്കിയുടെ കൊലപാതകം; സുഹൃത്ത് ബെംഗളുരുവില്‍ പിടിയില്‍

  • By Anwar Sadath
Google Oneindia Malayalam News

പൂനെ: വനിതാ ടെക്കിയെ റോഡില്‍ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട സുഹൃത്തിനെ ബെംഗളുരുവില്‍വെച്ച് പോലീസ് പിടികൂടി. സന്തോഷ് കുമാര്‍ എന്നയാളാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കൊലപ്പെടുത്തിയതെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. കൊലപാതകത്തെക്കുറിച്ച് ഇയാള്‍ സമ്മതിച്ചതായും സൂചനയുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തര ദാസ് എന്ന യുവതി തന്റെ ഓഫീസിന് തൊട്ടടുത്തുള്ള റോഡില്‍ കൊലചെയ്യപ്പെട്ടത്. ജോലിസമയത്തിനുശേഷം ബസ് സ്‌റ്റോപ്പില്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ പ്രതി കുത്തിക്കൊലപ്പെടുത്തിയശേഷം രക്ഷപ്പെടുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശിനിയാണ് ഇരുപത്തിമൂന്നുകാരിയായ അന്തര.

arrest

യുവതിയുടെ കൊലയ്ക്കു പിന്നാലെ സന്തോഷ് കുമാറിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. നേരത്തെ ബെംഗളുരുവില്‍ ആറുമാസം ജോലി ചെയ്തിരുന്നപ്പോഴാണ് സന്തോഷ് കുമാറും അന്തരയും സുഹൃത്തുക്കളായത്. പിന്നീട് പൂനെയിലേക്ക് യുവതി മാറിയശേഷവും സന്തോഷ് കുമാര്‍ പ്രണയവുമായി പിന്നാലെ കൂടുകയായിരുന്നു.

സന്തോഷ് കുമാര്‍ ശല്യപ്പെടുത്തുന്നതിനെക്കുറിച്ച് അന്തര സഹോദരിയോട് സൂചിപ്പിച്ചിരുന്നു. ഇവരാണ് പിന്നീട് പോലീസിന് ഇക്കാര്യത്തില്‍ വിവരം നല്‍കിയത്. അറസ്റ്റിലായ സന്തോഷ് മറ്റൊരാളാണ് കൊലനടത്തിയതെന്നാണ് പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്. താന്‍ ബെംഗളുരുവില്‍ ആയിരുന്നെന്നും പ്രതി പറയുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ പൂനെയിലേക്ക് കൊണ്ടുപോകുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.

English summary
Pune techie’s murder: Police arrest Bengaluru-based friend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X