Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയ താരത്തിന് യാത്രയയപ്പ് നല്‍കി കര്‍ണാടക, സംസ്‌കാരം പിതാവിനെ സംസ്‌കരിച്ചതിന് സമീപം

ബംഗളൂരു: കന്നഡ സിനിമാ താരം പുനീത് രാജ്കുമാറിന്റെ മൃതദേഹം സംസ്‌കരിച്ചു. ബംഗളൂരുവിലെ കണ്ഠീവര സ്റ്റുഡിയോയിലാണ് അന്ത്യയാത്ര ചടങ്ങുകള്‍ നടന്നത്. സംസ്ഥാനം പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയാണ് അദ്ദേഹത്തെ യാത്രയയച്ചത്. അവസാനമായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സല്യൂട്ട് നല്‍കിയാണ് അദ്ദേഹത്തെ യാത്രയയച്ചത്.

അദ്ദഹേത്തിന് ബൊമ്മൈ അന്ത്യചുംബനവും നല്‍കി. രാവിലെ ആറ് മണിയോടെ തന്നെ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. കണ്ഠീവര സ്റ്റുഡിയോയിലെ ഡോ.രാജ്കുമാര്‍ പുണ്യഭൂമിയിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. അദ്ദേഹത്തിന്റെ പിതാവിന്റെ സമീപത്ത് തന്നെയാണ് അദ്ദേഹത്തെയും സംസ്‌കരിച്ചത്. കന്നടയിലെ പ്രമുഖ നടന്മാരായ യാഷ്, രവിചന്ദ്രന്‍, ദുനിയ വിജയ്, ജൂനിയര്‍ എന്‍ടിആര്‍, ശരത്കുമാര്‍ എന്നിവരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. അദ്ദേഹത്തെ യാത്രയാക്കാന്‍ നിരവധി പേരാണ് കണ്ഠീവര സ്റ്റുഡിയോയില്‍ എത്തിയത്.

1

അദ്ദേഹത്തിന്റെ അച്ഛന്‍ രാജ്കുമാറിന്റെയും, അമ്മ പര്‍വതമ്മയുടേയും ചിത്രങ്ങള്‍ അടങ്ങിയ സ്‌ക്രീനുകള്‍ കര്‍ണാടക സര്‍ക്കാര്‍ സ്റ്റുഡിയോക്ക് ചുറ്റും സ്ഥാപിച്ചിരുന്നു. കര്‍ണാടക ഗവര്‍ണര്‍ തവര്‍ചാന്ദ് ഗഹലോട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തി. ത്രിവര്‍ണ്ണ പാതകയില്‍ പൊതിഞ്ഞാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം കണ്ഠീവര സ്റ്റുഡിയോയില്‍ പൊതുദര്‍ശനത്തിന് വച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സമൂഹമാധ്യമങ്ങളില്‍ ധാരാളം പേര്‍ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ചയാണ് പുനീത് രാജ്കുമാര്‍ ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തേക്കായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മകള്‍ എത്താന്‍ വൈകിയതും, അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധി ആരാധകര്‍ എത്തയിതും കാരണം സംസ്‌കാരം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കളും സിനിമാ പ്രവര്‍ത്തകരും അദ്ദേഹത്തിന് അവസാനമായി കാണാന്‍ എത്തിയിരുന്നു.

2

അദ്ദേഹത്തിന്റെ അച്ഛന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ കണ്ണുകളും കുടുംബം ദാനം ചെയ്തിരുന്നു. പുനീത് രാജ്കുമാറിന്റെ മരണം എല്ലാവരെയും ഞെട്ടലോടെയാണ് കേട്ടത്. അദ്ദേഹത്തെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് നിരവധി ആരാധകരാണ് ബംഗളൂരുവിലെ വിക്രം ആശുപത്രിയിലേക്കെത്തിയത്. കര്‍ണാടക സര്‍ക്കാര്‍ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിന്ദി സിനിമാ താരം അമിതാബ് ബച്ചന്‍, മലയാള സിനിമ മേഖലയിലെ നിരവധി താരങ്ങളും സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തെ അനുശോചിച്ചത്. വിധിയുടെ ക്രൂരതയാണ് അദ്ദേഹത്തെ തട്ടിയെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുടുംബവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചയാളെയാണ് നഷ്ടപ്പെട്ടതെന്ന് അമിതാബ് ബച്ചനും ട്വീറ്റ് ചെയ്തു.

3

കന്നഡയിലെ പ്രശസ്ത സിനിമാ താരമായിരുന്നരാജ്കുമാറിന്റെയും പാര്‍വതമ്മയുടെയും അഞ്ചാമത്തെ കുട്ടിയായി 1975ല്‍ ചെന്നൈയിലാണ് പുനീത് രാജ്കുമാര്‍ ജനിച്ചത്. ആറുമാസം പ്രായമുള്ളപ്പോള്‍ പ്രേമദ കനികേ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് ചുവട് വെച്ചത്. ലോഹിത് എന്ന പേര് സിനിമയിലെത്തിയതോടെയാണ് പുനീത് എന്നു മാറ്റിയത്. ആറു വയസ്സുള്ളപ്പോള്‍ കുടുംബത്തോടൊപ്പം മൈസൂരുവിലേക്കു താമസം മാറി. 'ബേട്ടഡ് ഹൂവു' എന്ന ചിത്രത്തിലെ അഭിനയത്തിന് 1985 ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

4

ചലിസുക മൊദഗാലു, ഈറാഡു നക്ഷത്രഗളു എന്നീ ചിത്രങ്ങള്‍ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം രണ്ടുവട്ടമാണ് അദ്ദേഹത്തെ തേടിയെത്തിയത്. 2002 ല്‍ അപ്പു എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് അപ്പു എന്നത് പുനീതിന്റെ വിളിപ്പേരായി മാറുകയും ചെയ്തു. വീര കന്നഡിഗ. റാം, അന്‍ജാനി പുത്ര, പവര്‍, മൗര്യ, അരസു, വംശി, പൃഥ്വി, ജാക്കി, രാജകുമാര, രണവിക്രമ, നടസാര്‍വഭൗമ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മോഹന്‍ലാലിനൊപ്പം 'മൈത്രി' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കോന്‍ ബനേഗാ ക്രോര്‍പതിയുടെ കന്നഡ പതിപ്പായ കന്നഡദ കോട്യധിപതി എന്ന ടിവി ഷോ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

ആമ്പല്‍കുളത്തില്‍ അതീവ ഗ്ലാമറസായി വിന്ദുജ; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+