പുനീത് രാജ്കുമാറിന്റെ സംസ്‌കാരം നാളെ; അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയത് ആയിരങ്ങള്‍
ബംഗളൂരു: അന്തരിച്ച കന്നട സിനിമാ താരം പുനീത് രാജ്കുമാറിന്റെ സംസ്‌കാരം നാളത്തേക്ക് മാറ്റി. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയാണ് സംസ്‌കാരം നാളത്തേക്ക് മാറ്റിയതായി അറിയിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാരം നടത്താന്‍ ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ അദ്ദേഹത്തിന്റെ മകള്‍ ന്യൂയോര്‍ക്കില്‍ നിന്ന് എത്താന്‍ വൈകിയതും കൂടാതെ നിരവധി ആരാധകര്‍ക്ക് അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാനുമാണ് സംസ്‌കാരം നാളത്തേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനും അദ്ദേഹത്തിന് അന്ത്യയാത്ര നല്‍കാനും നിരവധി പേരാണ് എത്തികൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ശ്മശാനത്തില്‍ ഇരുട്ടില്‍ സംസ്‌കാരിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പിന്നീട് കുടുംബവുമായി അലോചിച്ച ശേഷമാണ് സംസ്‌കാരം നാളത്തേക്ക് മാറ്റിയതെന്നും സമയം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത്‌കൊണ്ട് തന്നെ നാളെ രാവിലെ വരെ അരാധകര്‍ക്ക് അദ്ദേഹത്തെ കാണാന്‍ സാധിക്കുമെന്നും ആരും ഭയപ്പടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ ഗവര്‍ണര്‍ തവര്‍ചന്ദ് ഗഹാലോട്ടും മുഖ്യമന്ത്രിയും ഭൗതിക ശരീരം കാണാനെത്തിയിരുന്നു. നാളെ സംസ്ഥാനം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും അദ്ദേഹത്തെ സംസ്‌കരിക്കുക. മൃതദേഹം നിലവില്‍ കണ്ഠീവര സ്‌റ്റേഡിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കണ്ഠീവര സ്റ്റേഡിയത്തില്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകം സൗകര്യവും പോലീസ് ഒരുക്കിയിരുന്നു. ഇന്നലെയാണ് കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്നലെ ബംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ നിരവധി ജനങ്ങളാണ് അദ്ദേഹത്തിന്റെ വീട്ടിന് മുന്നിലും ആസുപത്രിയിലും എത്തിയത്. ജനസാഗരമായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പുനീതിന്റെ മരണം രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ സിനിമ മേഖലയിലെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന് അനുശോചനം അര്‍പ്പിച്ചു. വിധിയുടെ ക്രൂരതയാണ് അദ്ദേഹത്തെ തട്ടിയെടുത്തതെന്നും, അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

കര്‍ണാടകക്ക് ഏറ്റവും പ്രിയപ്പെട്ട നടനായ അപ്പുവിനെയാണ് നഷ്ടമായതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഈ വേദന താങ്ങാന്‍ ദൈവം ശക്തിനല്‍കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തിന് വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ അനുശോചനം അറിയിച്ചു.
Recommended Video

പുനീത് രാജ്കുമാറിന്റ മരണം ലോക ക്രിക്കറ്റിനും തീരാ നഷ്ടമാണെന്ന് അനില്‍ കുംബ്ലെയും, വെങ്കിടേഷ് പ്രസാദും പറഞ്ഞു. കുടുംബവുമായി അടുത്തവര്‍ ഇന്ന് മരിച്ചുവെന്ന് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. മരണശേഷം പുനീത് രാജ്കുമാറിന്റെ കണ്ണും ദാനം ചെയ്തിരുന്നു. പുനീതിന്റെ മരണത്തോടനുബന്ധിച്ച് വന്‍ സുരക്ഷാ സംവിധാനങ്ങളാണ് കര്‍ണാടകയില്‍ ഒരുക്കിയിരുന്നത്. സിനിമാ തിയേറ്ററുകളും മദ്യശാലകളും അടക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തില്‍ മനംനൊന്ത് രണ്ട് പേര്‍ ഹൃദയാഘാതം മൂലം മരിക്കുകയും, ഒരാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications