കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂനെയിലെ സ്വര്‍ണ്ണ മനുഷ്യന്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

പൂനെ: പൂനെയിലെ സ്വര്‍ണ്ണ മനുഷ്യന്‍ കൊല്ലപ്പെട്ടു. പൂനെയിലെ സമ്പന്നനായ ബിസിനസ്സുകാരന്‍ ദത്ത ഫുഗെ(48)ആണ് മരിച്ചത്. മൂന്ന് വര്‍ഷം മുമ്പ് 3.5 കിലോ സ്വര്‍ണ്ണം ഉരുക്കി നിര്‍മ്മിച്ച ഷര്‍ട്ട് ധരിച്ച് ശ്രദ്ധേയനായ ദത്ത ഫുഗെ മകന്റെ മുന്നില്‍ വെച്ച് മര്‍ദ്ദനമേറ്റ് മരിക്കുകയായിരുന്നു. വക്രതുണ്ട് എന്ന ചിട്ടി ഫണ്ട് സ്ഥാപനം നടത്തിവരികയായിരുന്നു ഫുഗേ.

ടെക്കി, ഡോക്ടറായ ഭാര്യയെ വെടിവെച്ചുകൊന്നു; മുന്‍ ഭാര്യമാരുടെ മരണവും ദുരൂഹംടെക്കി, ഡോക്ടറായ ഭാര്യയെ വെടിവെച്ചുകൊന്നു; മുന്‍ ഭാര്യമാരുടെ മരണവും ദുരൂഹം

വെള്ളിയാഴ്ച വീടിന് സമീപത്തെ ഗ്രൗണ്ടില്‍ അടിയും കുത്തുമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദിഗിയിലെ മൈതാനത്തിട്ട് കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ടും ആക്രമിക്കപ്പട്ടതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ ഫുഗെ മരണമടയുകയായിരുന്നു. ഫുഗേയേയും മകനെയും പരിചിതനായ ഒരാള്‍ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

Datta Phuge

ആഭരണ പ്രിയനായിരുന്നു ഫുഗേ. സ്വര്‍ണ്ണ ഷര്‍ട്ടിന്റെ പേരില്‍ നേരത്തെ വാര്‍ത്തയില്‍ ഫുഗേ ഇടം പിടിച്ചിരുന്നു. 1.27 കോടി രൂപ മുടക്കിയാണ് ഷര്‍ട്ട് നിര്‍മ്മിച്ചിരുന്നത്. ബെല്‍റ്റ്, മാല, ബ്രേസ്ലെറ്റ് എന്നിവയടക്കം ഏകദേശം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം ഫുഗേ അണിഞ്ഞിരുന്നു. സാമ്പത്തിക തര്‍ക്കമായിരിക്കാം കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് നിയമനം.

പൂനെയില്‍ രണ്ടാനമ്മ മകളെ 20000 രൂപയ്ക്ക് സെക്‌സ് റാക്കറ്റിനു വിറ്റുപൂനെയില്‍ രണ്ടാനമ്മ മകളെ 20000 രൂപയ്ക്ക് സെക്‌സ് റാക്കറ്റിനു വിറ്റു

ഇയാളുടെ ചിട്ടി കമ്പനിയില്‍ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ജന്മദിനത്തിന് ക്ഷണിച്ച വ്യക്തിതന്നെയായിരിക്കും കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ശരത് പവാറിന്റെ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗമാണ് ദത്ത ഫുഗെ. ഫുഗെയുടെ മരണമായിരുന്നു മറാത്തി ടിവി ചാനലിലെ പ്രൈം ടൈം ന്യൂസ്.

English summary
Datta Phuge, the Pune businessman who came to be known as the "gold man" after he was photographed in a pure gold shirt a few years ago, was allegedly beaten to death in front of his son late last night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X