കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറ്റിനെയാണ് പിടിച്ച് ജയിലില്‍ ഇടേണ്ടത്... ഹോര്‍ഡിംഗ് മരണത്തില്‍ വിവാദ പരാമര്‍ശവുമായി നേതാവ്!!

Google Oneindia Malayalam News

ചെന്നൈ: അനധികൃത ഹോര്‍ഡിംഗ് ദേഹത്തേക്ക് വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ശുഭശ്രീയുടെ കേസില്‍ തലതിരിഞ്ഞ പരാമര്‍ശവുമായി അണ്ണാ ഡിഎംകെ നേതാവ്. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ശുഭശ്രീയുടെ ദാരുണ മരത്തിന് കാരണം കാറ്റാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ശക്തമായതിനിടയ്ക്കാണ് മുതിര്‍ന്ന നേതാവ് സി പൊന്നയ്യന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്.

1

ഹോര്‍ഡിംഗുകള്‍ അനധികൃതമായി സ്ഥാപിച്ചയാള്‍ ഇതില്‍ കുറ്റക്കാരനല്ലെന്ന് പ്രാദേശിക ചാനലിനോട് സംസാരിക്കവെ അദ്ദേഹം പഞ്ഞു. ആരെയെങ്കിലും ഈ കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെങ്കില്‍, അത് കാറ്റിനെയാണെന്നും പൊന്നയ്യന്‍ പറഞ്ഞു. അണ്ണാ ഡിഎംകെ അംഗമായ ജയഗോപാലാണ് ഈ ഹോര്‍ഡിംഗുകള്‍ സ്ഥഖാപിച്ചത്. ഇയാളെ കൃഷ്ണഗിരിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ച വ്യക്തി ഒരിക്കലും ശുഭശ്രീയെ മരണത്തിലേക്ക് തള്ളി വിട്ടിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിനെതിരെ കേസെടുക്കാനാവില്ല. ആരെയെങ്കിലും അറസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് കാറ്റിനെ തന്നെയാവട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അണ്ണാ ഡിഎംകെയ്ക്കതെിരെ എംകെ സ്റ്റാലിന്‍ നടത്തിയ പരാമര്‍ശനം നുണയാണെന്ന് എല്ലാവര്‍ക്കും അറിയാം. അയാള്‍ വാസ്തവത്തെ പെരുപ്പിച്ച് കാണിക്കുകയാണ്. കേസ് സുപ്രീം കോടതിയിലേക്ക് പോകട്ടെ. അവര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പൊന്നയ്യന്‍ പറഞ്ഞു.

സുപ്രീം കോടതി ജഡ്ജിന് വരെ അറിയാന്‍ കരുണാനിധിയുടെ കാലം മുതല്‍ നിരവധി ബാനറുകള്‍ തമിഴ്‌നാട്ടിലുണ്ടെന്ന്. ജനങ്ങളുമായി നേതാക്കള്‍ക്ക് സംവദിക്കാനുള്ള മാര്‍ഗമാണ് ബാനറുകളെന്നും പൊന്നയ്യന്‍ വ്യക്തമാക്കി. അതേസമയം ശുഭശ്രീയുടെ മരണത്തില്‍ സൂപ്പര്‍ താരം വിജയ് വരെ ശക്തമായി പ്രതികരിച്ചിരുന്നു. ഇതുവരെ പ്രതിയെ പിടിക്കാന്‍ പോലീസ് ശ്രമിച്ചിട്ടില്ലെന്നും, അതിനായി പരിശ്രമിക്കുന്നില്ലെന്നും വിജയ് തുറന്നടിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി നേരത്തെ ബാനറുകള്‍ സ്ഥാപിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

 എന്‍ആര്‍സി ഹിന്ദുക്കള്‍ക്ക് മാത്രമാണോ? അത് അപകടകരം, മുന്നറിയിപ്പുമായി മിസോറം മുഖ്യമന്ത്രി എന്‍ആര്‍സി ഹിന്ദുക്കള്‍ക്ക് മാത്രമാണോ? അത് അപകടകരം, മുന്നറിയിപ്പുമായി മിസോറം മുഖ്യമന്ത്രി

English summary
punish the wind aiadmk leader on shubashri death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X