'ഇത് മോദിയാണ്, അങ്ങനെയൊന്നും തോല്‍പിക്കാനാവില്ല' പഞ്ചാബില്‍ മോദിയുടെ 'ബൂമറാങ്' ഫലം കാണുമോ?
കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്നും മോദി.
ചണ്ഡിഗഢ്: നോട്ട് നിരോധനം ആയുധമാക്കി വോട്ട് നേടാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള വിജയ് സങ്കല്‍പ് യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെതിരെ ശക്തമായ ഭാഷയില്‍ മോദി ആഞ്ഞടിച്ചു.
കോണ്‍ഗ്രസ് അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്നും മുങ്ങുന്ന കപ്പലാണ് കോണ്‍ഗ്രസെന്നും മോദി പരിഹസിച്ചു. എഎപിയും കോണ്‍ഗ്രസും ഉപയോഗിക്കുന്ന പഞ്ചാബിലെ മയക്കു മരുന്ന് വിവാദം ആയുധമാക്കി ഇരുപാര്‍ട്ടികള്‍ക്കെതിരെയും മോദി ആഞ്ഞടിച്ചു. മയക്കു മരുന്ന് വിവാദത്തിലൂടെ പഞ്ചാബിനെ ഇരു പാര്‍ട്ടികളും അപമാനിക്കുകയാണെന്ന് മോദി.

എന്തുവില കൊടുത്തും അധികാരത്തിലെത്താന്‍ ശ്രമിക്കും
ശക്തമായ ആരോപണങ്ങളാണ് മോദി കോണ്‍ഗ്രസിനെതിരെ ഉന്നയിച്ചത്. മുങ്ങുന്ന കപ്പലാണ് കോണ്‍ഗ്രസ് എന്ന് മോദി പരിഹസിച്ചു. എന്തുവില കൊടുത്തും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്നും മോദി പറയുന്നു. അടുത്തിടെ ഉത്തര്‍ുപ്രദേശില്‍ സഖ്യമുണ്ടാക്കിയതും കഴിഞ്ഞ വര്‍ഷം ബംഗാളില്‍ ഇടതിനൊപ്പം ചേര്‍ന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിട്ടുവീഴ്ചയ്ക്കില്ല
മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുന്നതാണ് പഞ്ചാബിന് താത്പര്യമെന്ന് മോദി പറയുന്നു. വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ബാദലെന്നും എന്നാല്‍ പാര്‍ട്ടി മാറാനോ നിലപാട് മാറ്റാനോ അദ്ദേഹം തയ്യാറായില്ലെന്നും മോദി. സിഖ് വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടായപ്പോള്‍ പഞ്ചാബിനെ ഒറ്റക്കെട്ടാക്കാന്‍ പ്രവര്‍ത്തിച്ചയാളാണ് ബാദലെന്നും മോദി.

കര്‍ഷകരുടെ ക്ഷേമം ലക്ഷ്യം
പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ക്കാണ് ബാദല്‍ പ്രാധാന്യം നല്‍കുന്നതെന്ന് മോദി പറയുന്നു. ഗുജറാത്ത് മുഖ്യമന്ത്‌രിയായിരിക്കെ തനിക്ക് പഞ്ചാബിന്റെ ചുമതല ഉണ്ടായിരുന്നപ്പോള്‍ ബാദലുമായുള്ള ചര്‍ച്ചകളില്‍ കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും പ്രശ്‌നങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചതെന്നും മോദി.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നില്ല
പഞ്ചാബിലെ മയക്കു മരുന്ന് വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സംസാരിച്ച രാഹുലിനെ മോദി വിമര്‍ശിച്ചു. ചിലര്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാതെ മയക്കു മരുന്നിന്റെ പേരില്‍ പഞ്ചാബിനെ അപമാനിക്കുകയാണെന്ന് മോദി പറഞ്ഞു.

മറുപടി നല്‍കണം
കോണ്‍ഗ്രസും, എഎപിയും മയക്കു മരുന്നിന്റെ പേരു പറഞ്ഞ് പഞ്ചാബിനെയും ഇവിടത്തെ യുവാക്കളെയും അപമാനിക്കുയാണെന്ന് മോദി പറഞ്ഞു. ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കണമെന്നും മോദി.

അപമാനിക്കുന്നവരെ ശിക്ഷിക്കണം
തീവ്രവാദത്തിന്റെ ഇരയാണ് പഞ്ചാബെന്ന് മോദി പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും പഞ്ചാബിലെ ഹിന്ദുക്കളെയും സിഖ് വിഭാഗക്കാരെയും ഒറ്റക്കെട്ടാക്കി നിര്‍ത്താന്‍ കഴിഞ്ഞുവെന്നും മോദി. ഇനിയും പഞ്ചാബിനെ അപമാനിക്കുന്നവരെ ശിക്ഷിക്കാനുള്ള അവസരമാണിതെന്നും മോദി.

ശക്തമായ ആരോപണം
നോട്ട് നിരോധനത്തിന്റെ പേരില്‍ മൂന്നു മാസമായി നിരവധി ആരോപണങ്ങള്‍ തനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് മോദി പറയുന്നു. അഴിമതിക്കെതിരെയാണ് സര്‍ക്കാര്‍ പോരാടുന്നതെന്ന് മോദി പറയുന്നു. അഴിമതിയെ നേരിടാന്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും അതിന് പഞ്ചാബിലെ ജനങ്ങളുടെ പിന്തുണ വേണമെന്നും മോദി.

അങ്ങനെ പരാജയപ്പെടുത്താനാകില്ല
നോട്ട് നിരോധനത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് മോദി മറുപടി നല്‍കി. ഇത് മോദിയാണെന്നും അങ്ങെയൊന്നും തന്നെ തോല്‍പ്പിക്കാനാകില്ലെന്നും മോദി പറയുന്നു.

ബിജെപി തിരിച്ച് പിടിക്കുന്നു
കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ രാവിലെ പത്രം നോക്കിയാല്‍ പണം നഷ്ടപ്പെട്ട വാര്‍ത്തയാണ് ഉണ്ടായിരുന്നതെന്ന് മോദി പറയുന്നു. 2ജി അഴിമതി, ഖനി അഴിമതി എന്നിവയിലൂടെ രാജ്യത്തിന്റെ പണം നഷ്ടപ്പെടുത്തിയെന്ന് മോദി പറയുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ രാവിലെ പത്രം നോക്കുമ്പോള്‍ തിരിച്ചുപിടിച്ച പണത്തിന്റെ വിവരമാണ് അറിയാന്‍ കഴിയുന്നതെന്നും മോദി പറയുന്നു.

സൈനികര്‍ക്ക് പരിഗണന
പാകിസ്ഥാനെതിരായ മിന്നലാക്രമണം പഞ്ചാബ് ആഘോഷിച്ചുവെന്ന് മോദി പറയുന്നു. വര്‍ഷങ്ങളായി പരിഗണിക്കപ്പെടാതിരുന്ന വിരമിച്ച സൈനികരുടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചുവെന്ന് മോദി പറയുന്നു. 10,000 കോടി കൊടുക്കാനുള്ളതില്‍ 6000 കോടി കൊടുത്തുവെന്നും അദ്ദേഹം.












Click it and Unblock the Notifications