ന്യൂട്ടന്റെ മൂന്നാമത്തെ നിയമം മറക്കരുത് ശത്രുഘ്‌നന്‍ സിന്‍ഹ
ദില്ലി : നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ ബിജെപിയെ വെല്ലുവിളിച്ച് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. തനിക്കെതിരെ നടപടിയെടുക്കാന്‍ സിന്‍ഹ പാര്‍ട്ടിയെ വെല്ലുവിളിച്ചു. തന്നെ ശിക്ഷിച്ചാല്‍ അതിന് അനന്തരഫലമുണ്ടാകുമെന്ന് സിന്‍ഹ പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അടുത്തിടെ നടത്തിയ ചില പരാമര്‍ശങ്ങളടക്കം പാര്‍ട്ടിവിരുദ്ധ നീക്കങ്ങളുടെ പേരില്‍ സിന്‍ഹക്കെതിരെ ബിജെപി അച്ചടക്ക നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രതികരണം.
<1/3>After some unofficial news channel reports-and there's nothing official about it -people are seeking my reactions on unconfirmed and
— Shatrughan Sinha (@ShatruganSinha) August 25, 2015 തനിക്കെതിരെ നടപടിയുണ്ടാകുമെന്ന് ചില അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. ചില പ്രത്യേക താല്‍പ്പര്യങ്ങളുടെ പേരില്‍ അനൗദ്യോഗിക വാര്‍ത്താചാനലുകള്‍ പുറത്തുവിട്ട ആ റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാനില്ല.
2/3>unofficial report that BJP will take action after the Bihar elections.I will not comment on unofficial report spread by vested interests
— Shatrughan Sinha (@ShatruganSinha) August 25, 2015 ആരും ന്യൂട്ടന്റെ മൂന്നാമത്തെ നിയമം മറക്കരുത്. 'ഓരോ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമുണ്ട്' എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ബീഹാര്‍ തെരഞ്ഞടുപ്പിന് മുന്നോടിയായി ശത്രുഘന്‍ സിന്‍ഹ ബിജെപിയില്‍ നിന്ന് രാജി വച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
<3/3>However one shouldn't forget Newton’s third law “Every action has an equal and opposite reaction”
— Shatrughan Sinha (@ShatruganSinha) August 25, 2015 











Click it and Unblock the Notifications