Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ കോണ്‍ഗ്രസ് കുതിപ്പ്!! ആംആദ്മി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പഞ്ചാബില്‍ ഞെട്ടിച്ച നീക്കവുമായി കോണ്‍ഗ്രസ്. നിരവധി ആംആദ്മി നേതാക്കളാണ് കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്. പഞ്ചാബിലും ദില്ലിയിലും കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആംആദ്മി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയ പിന്നാലെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ സിറ്റിങ്ങ് എംഎല്‍എയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം പൊതുതിരഞ്ഞെടുപ്പിലും സംസ്ഥാത്ത് ആവര്‍ത്തിക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്. ഇതിനിടെയാണ് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കി നേതാക്കളുടെ കുത്തൊഴുക്ക് തുടരുന്നത്. വിശദാംശങ്ങളിലേക്ക്

കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസിലേക്ക്

സഖ്യചര്‍ച്ചകള്‍ പാതിവഴിയില്‍ ആയതോടെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന് കരുത്തായി നേതാക്കളുടെ പാര്‍ട്ടിയിലേക്കുള്ള കുത്തൊഴുക്ക്. എഎപിയുടെ സിറ്റിങ്ങ് എംഎല്‍എയായ അമര്‍ജിത്ത് സിങ്ങ് സന്തോവയാണ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

 പ്രതീക്ഷയില്‍

പ്രതീക്ഷയില്‍

പ്രതിപക്ഷ നേതാക്കളുടെ കുത്തൊഴുക്ക് കോണ്‍ഗ്രസിന് ശക്തി പകരുന്നതാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് പറഞ്ഞു. കോണ്‍ഗ്രസ് അനുകൂല തരംഗങ്ങളാണ് അലയടിക്കുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷത്ത് നിന്നുള്ള നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് എത്തുന്നതെന്നും അമരീന്ദര്‍ സിങ്ങ് പറഞ്ഞു.

 അമര്‍ഷം പുകയുന്നു

അമര്‍ഷം പുകയുന്നു

ആംആദ്മി നേതാവ് അരവിന്ദ് കെജരിവാളിന്‍റെ നേതൃത്വത്തില്‍ നേതാക്കള്‍ അസംതൃപ്തരാണ്. സ്വേച്ഛാധിപത്യ മനോഭാവമാണ് കെജരിവാള്‍ പ്രകടിപ്പിക്കുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനം അവതാളത്തിലാണ്, ഇതില്‍ അതൃപ്തിയുള്ളവരാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്, അമരീന്ദര്‍ പറഞ്ഞു.

 കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസിലേക്ക്

ആംആദ്മിയിലെ മുതിര്‍ന്ന നേതാക്കള്‍ പഞ്ചാബിനോട് കാണിക്കുന്ന ധിക്കാരപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്‍റെ വികസന രാഷ്ട്രീയ നിലപാടില്‍ താത്പര്യമുള്ളതുകൊണ്ടാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്നും അമര്‍ജിത്ത് സിങ്ങ് പ്രതികരിച്ചു.

 രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

ആംആദ്മിയില്‍ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ എംഎല്‍എയാണ് അമര്‍ജിത്ത്. നേരത്തേ മാന്‍സയില്‍ നിന്നുള്ള നിയമസഭാംഗമാണ് നസര്‍ സിങ് മന്‍ശാഹിയ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് പ്രസക്തി നഷ്ടമായെന്നും ക്രിയാത്മകമായി ഒന്നും മുന്നോട്ടു വെക്കാനില്ലാത്ത പാര്‍ട്ടിയാണ് എഎപിയെന്നായിരുന്നു നസര്‍ സിങ്ങ് മന്‍ശാഹിയയുടെ വിമര്‍ശനം.

 ബിഎസ്പി നേതാക്കളും

ബിഎസ്പി നേതാക്കളും

എഎപിയില്‍ നിന്ന് മാത്രമല്ല, നിരവധി പ്രതിപക്ഷ നേതാക്കളാണ് ഇതുവരെ കോണ്‍ഗ്രസില്‍ എത്തിയത്. മുന്‍ ബിഎസ്പി സംസ്ഥാന അധ്യക്ഷനായ ഗുര്‍ലാല്‍ സാലിയ മറ്റ് നേതാക്കളായ മോഹന്‍ ലാല്‍ , രാജീന്ദര്‍ സിങ്ങ് എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

 സിറ്റിങ്ങ് എംപി

സിറ്റിങ്ങ് എംപി

നേരത്തേ തന്നെ സംസ്ഥനാത്ത് എന്‍ഡിഎ വിട്ട് നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പഞ്ചാബിലെ ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലി ദളിന്‍റെ മുതിര്‍ന്ന നേതാവാവും ഫിറോസാപൂര്‍ മണ്ഡലത്തിലെ സിറ്റിങ് എംപിയുമായി ഷേര്‍ സിംഗ് ഗുബായും കോണ്‍ഗ്രസില്‍ എത്തിയിരുന്നു.

 2014 ല്‍ കനത്ത തിരിച്ചടി

2014 ല്‍ കനത്ത തിരിച്ചടി

2014 ല്‍ 13 ല്‍ മൂന്ന് സീറ്റുകളില്‍ മാത്രമായിരുന്നു പഞ്ചാബില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. എന്‍ഡിഎയില്‍ ശിരോമണി അകാലിദള്‍ നാല് സീറ്റ് നേടിയപ്പോള്‍ ബിജെപി രണ്ട് സീറ്റ് കരസ്ഥമാക്കി.ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ആംആദ്മി ഏവരേയും ഞെട്ടിച്ചുകൊണ്ട് നാല് സീറ്റുകളായിരുന്നു അന്ന് നേടിയത്.

 ആവര്‍ത്തിക്കും

ആവര്‍ത്തിക്കും

അതേസമയം 2017 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.2017 ല്‍ ആംആംദ്മി പാര്‍‌ട്ടിയേയും എന്‍ഡിഎയും ബഹുദൂരം പിന്നിലാക്കി 77 സീറ്റുകള്‍ കരസ്ഥമാക്കിയായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+