കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആം ആദ്മിയുടെ വഴിയില്‍

  • By Anwar Sadath
Google Oneindia Malayalam News

അമൃത്സര്‍: പഞ്ചാബില്‍ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദില്ലിയിലെ ആം ആദ്മി പാര്‍ട്ടിയെ അനുകരിച്ച് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നു. വിഐപികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പരിഷ്‌കാരത്തിന് തുടക്കമിടുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങളില്‍നിന്ന് ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി.

കൂടാതെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സര്‍ക്കാര്‍ ചെലവിലുള്ള വിദേശയാത്രകള്‍, വിരുന്നുകള്‍ എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകും. ചെലവ് ചുരുക്കി ജനകീയമായ പ്രവര്‍ത്തനത്തില്‍ മുഴുകണമെന്നാണ് സഹമന്ത്രിമാരോട് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ നിര്‍ദ്ദേശം. പുതിയ മന്ത്രിസഭയുടെ പ്രഥമ യോഗത്തിലാണ് ഈ തീരുമാനം.

aam-aadmi-party-logo

ഇനിമുതല്‍, ആംബുലന്‍സിലും അഗ്നിശമന സേനയുടെ വാഹനങ്ങളിലും പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ്, ജഡ്ജിമാര്‍ എന്നിവരുടെ വാഹനങ്ങളിലും മാത്രമായിരിക്കും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുക. ചുവപ്പ്, മഞ്ഞ, നീല ബീക്കണ്‍ ലൈറ്റുകളൊന്നും ഇനി ഉപയോഗിക്കില്ല. മന്ത്രിമാരും എംഎല്‍എമാരും തറക്കല്ലിടല്‍ പരിപാടികള്‍ക്കും ഉദ്ഘാടന പരിപാടികള്‍ക്കും പോകുന്നതും നിരുത്സാഹപ്പെടുത്തും.

മന്ത്രിമാരും എംഎല്‍എമാരും സര്‍ക്കാര്‍ ചെലവില്‍ വിദേശയാത്ര നടത്തുന്നത് രണ്ടു വര്‍ഷത്തേക്കാണ് നിരുത്സാഹപ്പെടുത്താന്‍ തീരുമാനിച്ചത്. എംഎല്‍എമാരുടെ അലവന്‍സുകള്‍ ഉള്‍പ്പെടെയുള്ള ശമ്പളവിവരങ്ങള്‍ എല്ലാ മാസവും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്താനും ധാരണയായി മുഖ്യമമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

English summary
Punjab Announces Dumps VIP Culture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X