ആരാണ് ഈ യുവതി? പാകിസ്താനില്‍ നിന്നും വന്ന 27കാരി പഞ്ചാബില്‍ പിടിയില്‍!
ദില്ലി: പാകിസ്താന്‍ സ്വദേശിനിയായ യുവതിയെ പഞ്ചാബിലെ ജലന്ധറില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പരസ്പരബന്ധമില്ലാത്ത വിവരങ്ങള്‍ നല്‍കിയതിനാണ് ഇവരെ സംശയം തോന്നി കസ്റ്റഡിയില്‍ എടുത്തത്. ചന്ദ് ഖാന്‍ എന്ന 27 കാരിയാണ് പോലീസിന്റെ പിടിയിലായത്. മതിയായ യാത്രാരേഖകളില്ലാതെയാണ് ഇവര്‍ പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് വന്നത്.
പാകിസ്താനിലെ കറാച്ചി സ്വദേശിനിയാണ് ചന്ദ് ഖാന്‍. സംഝോത എക്‌സ്പ്രസിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. പോലീസ് ഇവരോട് പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും ഹ ഇവരുടെ കയ്യില്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യാനായി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ജലന്ധര്‍ പോലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല. ലാഹോറില്‍ നിന്നാണ് താന്‍ ട്രെയിനില്‍ കയറിയത് എന്നാണ് ഇവര്‍ പറയുന്നത്. ദില്ലിയിലേക്ക് പോകുകയാണ്. ഒരു തീര്‍ഥാടനകേന്ദ്രം കാണാനായി. എന്നാല്‍ ദില്ലിയില്‍ എവിടെയാണ് പോകേണ്ടത് എന്ന് ഇവര്‍ക്ക് കൃത്യമായി അറിയില്ലത്രെ.
ഗുര്‍ദാസ്പൂരില്‍ ആക്രമണം നടന്ന് ദിവസങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ട് തന്നെ സംശയാസ്പദമായ ഒന്നും പരിശോധിക്കാതെ വിടാനാകില്ല എന്ന നിലപാടിലാണ് പോലീസ്. വ്യാഴാഴ്ച ഗുരാദാസ്പൂര്‍ പോലീസ് സ്‌റ്റേഷന് പരിസരത്ത് സംശയാസ്പദമായ രീതിയില്‍ ചില വസ്തുക്കള്‍ കാണപ്പെട്ടത് പരിഭ്രാന്തിക്ക് ഇടയാക്കിയിരുന്നു.












Click it and Unblock the Notifications