ഭാഗവന്ത് മന്നിന്റെ വീട്ടില്‍ ജിലേബി റെഡി; പഞ്ചാബില്‍ ആഘോഷം തുടങ്ങി ആം ആദ്മി
അമൃത്സര്‍: പഞ്ചാബില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഉറപ്പിച്ച് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭാഗവന്ത് സിംഗ് മാന്റെ വീട്ടില്‍ വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഭാഗവന്ത് മന്നിന്റെ വസതി മുഴുവന്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. വിതരണത്തിനുള്ള ജിലേബി അടക്കമുള്ള മധുര പലഹാരങ്ങള്‍ തയ്യാറാക്കിയിട്ടുമുണ്ട്.
സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചച്ചിരുന്നത്. 2017 ല്‍ മുഖ്യപ്രതിപക്ഷമായിരുന്നു ആം ആദ്മി പാര്‍ട്ടി. ഇത്തവണ 60 മുതല്‍ 100 വരെ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. കൂറ്റന്‍ വിജയമാണ് മിക്ക സര്‍വ്വേകളും ആം ആദ്മിക്ക് പ്രവചിക്കുന്നത്. 2017 ല്‍ 77 സീറ്റ് നേടി അധികാരത്തിലേറിയ കോണ്‍ഗ്രസ് വന്‍ പരാജയം രുചിക്കുമെന്നാണ് പ്രവചനം.

ന്യൂസ് 24 ബി ജെ പി 1, കോണ്‍ഗ്രസ് 10, ആം ആദ്മിക്ക് 100, അകാലിദള്‍ 6, ന്യൂസ് എക്സ് പോള്‍സ്ട്രാറ്റ് ബി ജെ പി 1-6, കോണ്‍ഗ്രസ് 24-29, ആം ആദ്മി 56-61, അകാലിദള്‍ 22-26,ഇന്ത്യ ന്യൂസ് ബി ജെ പി -8-8, കോണ്‍ഗ്രസ് 23-26, ആം ആദ്മി 76-90, അകാലിദള്‍ 7-13, ന്യൂസ് 18 പഞ്ചാബ്- പി മാര്‍ക്ക് ബി ജെ പി 1-3, കോണ്‍ഗ്രസ് 23-31, ആം ആദ്മി 62-70, അകാലിദള്‍ 16-24,
ഇടിജി റിസര്‍ച്ച് ബി ജെ പി-3-7, കോണ്‍ഗ്രസ് 27-33, ആം ആദ്മി 70-75, അകാലിദള്‍ 7-13, ടൈംസ് നൗ വീറ്റോ സര്‍വ്വേ ബി ജെ പി 5, കോണ്‍ഗ്രസ് 22, ആം ആദ്മി 70, അകാലിദള്‍ 19, എബിപി-സി വോട്ടര്‍ സര്‍വ്വേ- ബി ജെ പി-9-13, കോണ്‍ഗ്രസ് 22-27, ആം ആദ്മി 41-61, അകാലിദള്‍ 20-26. എബിപി ന്യീസ് സീ വോട്ടര്‍- ബി ജെ പി 7-13, കോണ്‍ഗ്രസ് 22-28, ആം ആദ്മി 51-61, അകാലിദള്‍ 20-26, എന്നിങ്ങനെയാണ് പ്രവചനം.
അതേസമയം മുഖ്യമന്ത്രിയായാല്‍ പേരും പ്രശസ്തിയുമൊന്നും തന്റെ തലയില്‍ കയറില്ലെന്ന് ഭാഗവന്ത് മാന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി എന്നാല്‍ സാധാരണക്കാരന്‍ എന്ന് ആണെന്നും ഉയര്‍ന്ന ജോലി ലഭിച്ചാലും താന്‍ അതില്‍ തുടരുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം എന്‍ ഡി ടി വിയോട് പറഞ്ഞിരുന്നു.
പഞ്ചാബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ പഞ്ചാബ് സ്വപ്നങ്ങളുടെ പഞ്ചാബാണ്... പഴയ പഞ്ചാബ് തിരികെ ലഭിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഭാഗവന്ത് മന്‍ പറഞ്ഞു. ഞങ്ങള്‍ പഞ്ചാബിനെ വീണ്ടും പഞ്ചാബ് ആക്കും. അതിനെ പാരീസോ ലണ്ടനോ കാലിഫോര്‍ണിയയോ ആക്കേണ്ടതില്ല. മുഖ്യമന്ത്രിയായതിന് ശേഷം താന്‍ സ്വീകരിക്കുന്ന അടിയന്തര നടപടി സംസ്ഥാനത്ത് മാഫിയകളെ തൂത്തെറിയുക ആയിരിക്കുമെന്നും ഭാഗവന്ത് മന്‍ പറഞ്ഞു.












Click it and Unblock the Notifications