Get Updates
Get notified of breaking news, exclusive insights, and must-see stories!

പേര്, പ്രശസ്തി... മുഖ്യമന്ത്രിയായാല്‍ അതൊന്നും എന്നെ ബാധിക്കില്ല; ഭാഗവന്ത് മന്‍ പറയുന്നു

അമൃത്സര്‍: തിങ്കളാഴ്ച പുറത്തു വന്ന സര്‍വേ ഫലങ്ങളെല്ലാം പഞ്ചാബില്‍ ആം ആദ്മിയ്ക്ക് വന്‍ വിജയമാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മുഖ്യ പ്രതിപക്ഷമായിരുന്ന ആം ആദ്മി ഇത്തവണ 60 മുതല്‍ 100 വരെ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. ഈ അവസരത്തില്‍ മനസ് തുറക്കുകയാണ് ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭാഗവന്ത് മന്‍. മുഖ്യമന്ത്രി എന്നാല്‍ സാധാരണക്കാരന്‍ എന്ന് ആണെന്നും ഉയര്‍ന്ന ജോലി ലഭിച്ചാലും താന്‍ അതില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ ഡി ടി വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിയായാല്‍ പേരും പ്രശസ്തിയുമൊന്നും തന്റെ തലയില്‍ കയറില്ലെന്നും ഭാഗവന്ത് മാന്‍ പറഞ്ഞു. പ്രശസ്തി എപ്പോഴും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ഇനിയും ആളുകള്‍ക്കിടയില്‍ പോയി അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കും, അവര്‍ക്കായി, ഞാന്‍ മുഖ്യമന്ത്രിയായാല്‍ അതൊന്നും താറുമാറാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്കൊന്നും പുതിയ കാര്യമല്ല,' അദ്ദേഹം പറഞ്ഞു.

1

പഞ്ചാബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. 'എന്റെ പഞ്ചാബ് സ്വപ്നങ്ങളുടെ പഞ്ചാബാണ്... പഴയ പഞ്ചാബ് തിരികെ ലഭിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഭാഗവന്ത് മന്‍ പറഞ്ഞു. ഞങ്ങള്‍ പഞ്ചാബിനെ വീണ്ടും പഞ്ചാബ് ആക്കും. അതിനെ പാരീസോ ലണ്ടനോ കാലിഫോര്‍ണിയയോ ആക്കേണ്ടതില്ല. അത് അവരുടെ (മറ്റ് പാര്‍ട്ടികളുടെ) സ്വപ്നങ്ങളായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയായതിന് ശേഷം താന്‍ സ്വീകരിക്കുന്ന അടിയന്തര നടപടി സംസ്ഥാനത്ത് മാഫിയകളെ തൂത്തെറിയുക ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2

അവര്‍ ഒന്നും അവശേഷിപ്പിച്ചിട്ടില്ല... മണല്‍ മാഫിയ, ഭൂമാഫിയ, കേബിള്‍ മാഫിയ, ട്രാന്‍സ്പോര്‍ട്ട് മാഫിയ എക്സൈസ് മാഫിയ. പഞ്ചാബ് മാഫിയയാല്‍ നിറഞ്ഞിരിക്കുന്നു,' അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ കാണിക്കുന്നത് ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ്. ലഭ്യമായ 11 എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ആകെയുള്ള 117 സീറ്റുകളില്‍ ശരാശരി 63 എണ്ണത്തിലും ആം ആദ്മി പാര്‍ട്ടി ജയിക്കുമെന്നാണ് പറയുന്നത്. കേവല ഭൂരിപക്ഷത്തിന് 59 സീറ്റാണ് വേണ്ടത്.

3

കൂറ്റന്‍ വിജയമാണ് മിക്ക സര്‍വ്വേകളും ആം ആദ്മിക്ക് പ്രവചിക്കുന്നത്. 2017 ല്‍ 77 സീറ്റ് നേടി അധികാരത്തിലേറിയ കോണ്‍ഗ്രസ് വന്‍ പരാജയം രുചിക്കുമെന്നാണ് പ്രവചനം. ഇന്ത്യ ന്യൂസ് ബി ജെ പി -8-8, കോണ്‍ഗ്രസ് 23-26, ആം ആദ്മി 76-90, അകാലിദള്‍ 7-13, ന്യൂസ് 18 പഞ്ചാബ്- പി മാര്‍ക്ക് ബി ജെ പി 1-3, കോണ്‍ഗ്രസ് 23-31, ആം ആദ്മി 62-70, അകാലിദള്‍ 16-24, ന്യൂസ് 24 ബി ജെ പി 1, കോണ്‍ഗ്രസ് 10, ആം ആദ്മിക്ക് 100, അകാലിദള്‍ 6, ന്യൂസ് എക്‌സ് പോള്‍സ്ട്രാറ്റ് ബി ജെ പി 1-6, കോണ്‍ഗ്രസ് 24-29, ആം ആദ്മി 56-61, അകാലിദള്‍ 22-26,

4

ടൈംസ് നൗ വീറ്റോ സര്‍വ്വേ ബി ജെ പി 5, കോണ്‍ഗ്രസ് 22, ആം ആദ്മി 70, അകാലിദള്‍ 19, എബിപി-സി വോട്ടര്‍ സര്‍വ്വേ- ബി ജെ പി-9-13, കോണ്‍ഗ്രസ് 22-27, ആം ആദ്മി 41-61, അകാലിദള്‍ 20-26. എബിപി ന്യീസ് സീ വോട്ടര്‍- ബി ജെ പി 7-13, കോണ്‍ഗ്രസ് 22-28, ആം ആദ്മി 51-61, അകാലിദള്‍ 20-26, ഇടിജി റിസര്‍ച്ച് ബി ജെ പി-3-7, കോണ്‍ഗ്രസ് 27-33, ആം ആദ്മി 70-75, അകാലിദള്‍ 7-13. എന്നിങ്ങനെയാണ് പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+