പഞ്ചാബില്‍ കോണ്‍ഗ്രസ് സമ്പൂർണ്ണ പരാജയത്തിലേക്ക്: മുഖ്യമന്ത്രി ഉള്‍പ്പടെ എല്ലാ മന്ത്രിമാരും പിന്നില്‍
ജലന്ധർ: അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയുടെ തേരോട്ടത്തിന് മുന്നില്‍ പഞ്ചാബില്‍ തകർന്നടിഞ്ഞ കോണ്‍ഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും അദ്യമായി ലീഡ് പിടിച്ച ആം ആദ്മി പാർട്ടി പിന്നീട് അതൊരിക്കലും വിട്ടുകൊടുത്തില്ല. കോണ്‍ഗ്രസിന്റെ ശക്തിദുർഗ്ഗങ്ങളെല്ലാം കടുപുഴക്കിക്കൊണ്ടാണ് എ എ പിയുടെ മുന്നേറ്റം. മുഖ്യമന്ത്രി ഛരണ്‍ ജിത് സിങ് ചന്നി ഉള്‍പ്പടെ കോണ്‍ഗ്രസ് സർക്കാറിലെ എല്ലാ മന്ത്രിമാരും പിന്നിലാണ്. രണ്ട് സീറ്റിലാണ് ഛരണ്‍ ജിത് സിങ് ചന്നി മത്സരിച്ചതെങ്കിലും രണ്ടിടത്തും പരാജയത്തിന്റെ വക്കിലാണ്. പി സി സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവും പിന്നിലാണ്.
കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ച് ബി ജെ പി സഖ്യത്തില്‍ മത്സരിച്ച മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. മത്സരിച്ച രണ്ട് സീറ്റുകളിലും അദ്ദേഹം പിന്നിലാണ്. ഒരു മണ്ഡലത്തില്‍ അമരീന്ദറിനെ നാലം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എ എ പി സ്ഥാനാർത്ഥി വിജയിച്ചത്. ശിരോമണി അകാലി ദളിന്റെ സമുന്നതനായ നേതാവ് പ്രകാശ് സിങ് ബാദലും പരാജയത്തിലേക്ക് നീങ്ങുകയാണ്.

ലീഡ് നില അനുസരിച്ച് നിലവില്‍ 88 സീറ്റിലാണ് എ എ പി മുന്നേറുന്നത്. എക്സിറ്റ് പോള്‍ പ്രവചനങ്ങളേക്കാള്‍ വലിയ മുന്നേറ്റമാണ് കെജ്രിവാളിന്റെ പാർട്ടിക്ക് നടത്താന്‍ സാധിച്ചിട്ടുള്ളത്. അതേസമയം കേവലം 13 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. ശിരോമണി അകാലി ദള്‍ - ബി എസ് പി സഖ്യം 10 സീറ്റിലും പഞ്ചാബ് ലോക് കോണ്‍ഗ്രസ്- ബി ജെ പി സഖ്യം 5 സീറ്റിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരമുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്. 2017 ലെ തിരഞ്ഞെടുപ്പില്‍ 117 ല്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. പഞ്ചാബില്‍ കഴിഞ്ഞ തവണ മികച്ച മുന്നേറ്റം നടത്താന്‍ ആംആദ്മി പാർട്ടിക്ക് സാധിച്ചിരുന്നു. 20 സീറ്റില്‍ വിജയിച്ച് അവർ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി. ലോക് ഇന്‍സാഫ് പാർട്ടി 2 സീറ്റുകളും കരസ്ഥമാക്കി. ഏറ്റവും വലിയ നഷ്ടം സഭവിച്ചത് ഭരണത്തിലിരുന്ന എന്‍ ഡി എ സഖ്യത്തിനായിരുന്നു. 15 സീറ്റുകള്‍ മാത്രമായിരുന്നു ശിരോമണി അകാലി ദളിന് ലഭിച്ചത്. 23 സീറ്റില്‍ മത്സരിച്ച ബി ജെ പി 3 സീറ്റിലുമായിരുന്നു വിജയിച്ചത്.
മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications