കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ താരപ്രചാരകനായിരുന്ന ചരണ്‍ജിത് ചന്നി എവിടെ?

Google Oneindia Malayalam News

അമൃത്സര്‍: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍ വന്‍ പരാജയം നേരിട്ടതോടെ പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷനായി മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. രണ്ട് സീറ്റില്‍ നിന്ന് മത്സരിച്ചെങ്കിലും ചരണ്‍ജിത് സിംഗ് ചന്നി രണ്ട് സീറ്റിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതോടെ പൊതുവേദികളിലും സമൂഹമാധ്യമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ചരണ്‍ജിത് ചന്നി. പി സി സി അധ്യക്ഷനായിരുന്ന നവജ്യോത് സിംഗ് സിദ്ദുവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് ചരണ്‍ജിത് ചന്നി മുഖ്യമന്ത്രിയായത്.

കോണ്‍ഗ്രസ് നേതാക്കളെ പോലും ഞെട്ടിച്ചായിരുന്നു ചരണ്‍ജിത് ചന്നി മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയത്. ദളിതര്‍ രു ഗ്രൂപ്പായി വോട്ട് ചെയ്യാത്ത ഒരു സംസ്ഥാനത്ത് സമുദായത്തെ തന്റെ പിന്നില്‍ അണിനിരത്താന്‍ കഴിയുന്ന വലിയ ദളിത് പ്രതീക്ഷയായാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് കണ്ടത്. എന്നാല്‍ ഭരണവിരുദ്ധ വികാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ചരണ്‍ജിത് ചന്നിയ്ക്കുമായില്ല. കോണ്‍ഗ്രസ് 18 സീറ്റിലേക്ക് ഒതുങ്ങിയതോടെ ചരണ്‍ജിത് ചന്നി, മുഖ്യമന്ത്രിസ്ഥാനത്ത് രാജിവെക്കുകയും ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് രാജി കൈമാറുകയും ചെയ്തു.

ബലാത്സംഗ കേസുകളിലെ പ്രതികള്‍ കീഴടങ്ങിയില്ല; വീട്ടിലേക്ക് ബുള്‍ഡോസറുമായി യുപി പൊലീസ്ബലാത്സംഗ കേസുകളിലെ പ്രതികള്‍ കീഴടങ്ങിയില്ല; വീട്ടിലേക്ക് ബുള്‍ഡോസറുമായി യുപി പൊലീസ്

1

വോട്ടെടുപ്പ് ഫലത്തിന് ശേഷം രണ്ട് തവണ മാത്രമാണ് അദ്ദേഹം ആളുകള്‍ക്ക് ഹോളിയും ഹോള മൊഹല്ലയും ആശംസിച്ച് ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ പുറത്താക്കപ്പെട്ട പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു ചില പാര്‍ട്ടി നിയമസഭാംഗങ്ങളുമായി രണ്ട് തവണ കൂടിക്കാഴ്ചകള്‍ നടത്തിയപ്പോഴും ചരണ്‍ജിത് ചന്നി ഇല്ലായിരുന്നു. സ്വന്തം സീറ്റ് നഷ്ടപ്പെട്ട സിദ്ദു, പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിലടക്കം കരുനീക്കം ശക്തമാക്കിയിരുന്നു. മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ സുനില്‍ ജാഖര്‍ വീണ്ടും കടുത്ത തര്‍ക്കം ഉയര്‍ത്തിയപ്പോഴും ചരണ്‍ജിത് സിംഗ് ചന്നി മൗനം പാലിച്ചു.

2

ചരണ്‍ജിത് ചന്നി മുഖ്യമന്ത്രിയാകുന്നതിനെതിരെ സുനില്‍ ജാഖറും രംഗത്തെത്തിയിരുന്നു. പിന്നീട് ചരണ്‍ജിത് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയപ്പോഴും സുനില്‍ ജാഖര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് കൂടുതല്‍ മെച്ചപ്പെടുമായിരുന്നുവെന്നും ജാഖര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പറഞ്ഞിരുന്നു. പഞ്ചാബിലെ ചാംകൗര്‍ സാഹിബില്‍ നിന്ന് മൂന്ന് തവണ എം എല്‍ എയായ ചരണ്‍ജിത് ചന്നി, അമരീന്ദര്‍ സിംഗ് മന്ത്രിസഭയിലെ ടൂറിസം, സാംസ്‌കാരിക കാര്യങ്ങള്‍, സാങ്കേതിക വിദ്യാഭ്യാസം, വ്യാവസായിക പരിശീലനം, തൊഴില്‍ സൃഷ്ടിക്കല്‍ എന്നീ മൂന്ന് വകുപ്പുകളുടെ മന്ത്രിയായിരുന്നു.

3

2007 ലാണ് ചരണ്‍ജിത് ചന്നി ആദ്യമായി നിയമസഭയിലേക്ക തെരഞ്ഞെടുക്കപ്പെട്ടത്. അതിനുമുമ്പ്, അദ്ദേഹം രണ്ട് തവണ ഖരറിലെ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റായും ചരണ്‍ജിത് ചന്നി സേവനമനുഷ്ഠിച്ചിരുന്നു. 2015-16 കാലത്ത് പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു ചരണ്‍ജിത് ചന്നി. വിവാദങ്ങളിലും ചന്നിയുടെ പേര് സ്ഥിരം സാന്നിധ്യമായിരുന്നു. 2018 ല്‍ ഒരു വനിതാ ഐ എ എസ് ഉദ്യോഗസ്ഥക്ക് തെറ്റായ സന്ദേശം അയച്ചതിന്റെ പേരില്‍ ചരണ്‍ജിത് സിംഗ് ചന്നി മീടൂ ആരോപണങ്ങള്‍ക്ക് വിധേയനായിരുന്നു.

4

പിന്നീട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗ് ഇടപെടുകയും കേസ് പരിഹരിക്കപ്പെട്ടുവെന്ന് മധ്യമങ്ങളെ അറിയിക്കുകയുമായിരുന്നു. ദളിത് മുഖ്യമന്ത്രിയെ നിയമിച്ച് ഭരണ തുടര്‍ച്ച ഉണ്ടാക്കാമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസിന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചായിരുന്നു ആം ആദ്മിയുടെ വിജയം. 2017 ല്‍ 117 ല്‍ 77 സീറ്റ് നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് എങ്കില്‍ ഇത്തവണ 92 സീറ്റിലാണ് ആം ആദ്മി വിജയിച്ചത്.

Recommended Video

cmsvideo
‘Party could be looking at Congress-mukt Bharat’ says Manish Tewari

English summary
punjab assembly election 2022: Where is Charanjit Channi, the star campaigner of Congress?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X