കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് 2022; ചരൺജിത് സിംഗ് ചന്നിയും സിദ്ധുവും ഒരുമിച്ച് നയിക്കും: കോണ്‍ഗ്രസ്

Google Oneindia Malayalam News

ചണ്ഡീഗഡ്: മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെയും പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെയും നേതൃത്വത്തിലായിരിക്കും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാര്‍ട്ടി മത്സരിക്കുകയെന്ന് കോണ്‍ഗ്രസ്. ഇരുവരും പാര്‍ട്ടിയുടെ മുഖങ്ങളാണെന്നും ഐ സി സി വക്താവ് രണ്‍ദീപ് സിഹ് സുര്‍ജേവാല വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ നവജ്യോത് സിംഗ് സിദ്ദുവിന്റെ നേതൃത്വത്തിലായിരിക്കും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പടേയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹരീഷ് റാവത്തിനെതിരെ വിമര്‍ശനവുമായി എത്തിയ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ നിലപാട് മാറ്റി നേതൃത്വം വീണ്ടും രംഗത്ത് എത്തിയത്.

ഇപ്പോൾ ഇവിടെ വന്നു പോയത് 'മോഹൻലാൽ' തന്നെയല്ലേ? സൂപ്പര്‍ താരത്തിന്റെ വനയാത്രഇപ്പോൾ ഇവിടെ വന്നു പോയത് 'മോഹൻലാൽ' തന്നെയല്ലേ? സൂപ്പര്‍ താരത്തിന്റെ വനയാത്ര

'അടുത്ത പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെയും പി സി സി അധ്യക്ഷന്‍ സിദ്ധുവിന്റെയും നേതൃത്വത്തിലായിരിക്കും കോണ്‍ഗ്രസ് പോരാടുക'- രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ദളിത് മുഖ്യമന്ത്രിയെ അപമാനിച്ചതിന് ബി ജെ പി, അകാലിദൾ, ബി എ സ്പി, ആം ആദ്മി പാർട്ടി എന്നിവര്‍ ജനം തന്നെ തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

congresss-

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി ജെ പി നേതൃത്വത്തെയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ബി ജെ പി ഒരു ദലിതനെയും മുഖ്യമന്ത്രിയാക്കാത്തത്. ബി ജെ പിയുടേയും, ബി എ സ്പി, എ എപി , അകാലിദൾ എന്നിവരുടേയും നേതാക്കള്‍ കോണ്‍ഗ്രസിലെ യുവ ദളിത് നേതാക്കളെ നിരന്തരം അപമാനിക്കുകയാണെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു.

"പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ മുഖങ്ങൾ ചരൺജിത് സിംഗ് ചന്നിയും നവജ്യോത് സിംഗ് സിദ്ദുവും ആയിരിക്കും, അവരെ പിന്തുണയ്‌ക്കുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ആയിരിക്കും. ആരെങ്കിലും ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ ജനങ്ങളുടെ മുഖം മനപൂർവ്വമോ അല്ലാതെയോ ആകുന്നുവെങ്കിൽ, അത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണ്." അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

" ദയവായി നിങ്ങൾക്കും യുവ ദളിത് നേതാവിനെ പഞ്ചാബിന്റെ മുഖ്യമന്ത്രിയായി ചുമതലപ്പെടുത്തിയതില്‍ നീരസം ഉണ്ടാവരുതെന്നാണ് മാധ്യമങ്ങളിലെ ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്, നവജോത് സിംഗ് സിദ്ദുവിനൊപ്പം അദ്ദേഹവും സ്വാഭാവികമായും നമ്മുടെ മുഖമായിരിക്കും. അതില്‍ ആര്‍ക്കും സംശയം വേണ്ട റാവത്തിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുകയാണെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

ബി ജെ പി, അകാലിദൾ, ബി എ സ്പി, എ എ പി എന്നിവരോട് ഞങ്ങൾ അഭ്യർത്ഥിക്കാനുള്ളത് ദലിതരെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും അവരെക്കുറിച്ച് നുണ പ്രചരിപ്പിക്കണമെന്ന് മാത്രമാണ്. ബി ജെ പിയും എസ് എ ഡിയും എ എ പിയും ബി എ സ്പിയും അനാവശ്യമായി യാതൊരു ലജ്ജയും ഇല്ലാതെ ചന്നി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നതിനെ ആക്രമിക്കുകയാണ് ഉണ്ടായത്.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

നീണ്ട ഏഴ് വർഷവും ഒരു ഡസൻ സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി ജെ പിയേയും ഓര്‍മ്മിപ്പിച്ചുകൊണ്ട് എനിക്ക് ചോദിക്കാനുള്ളത്. നിങ്ങൾ എപ്പോഴെങ്കിലും ഒരു ദളിതനെ മുഖ്യമന്ത്രിയായി നിയമിച്ചിട്ടുണ്ടോ? ചന്നി സംസ്ഥാനത്തെ ഏക ദളിത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് പിന്നില്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി ചേര്‍ന്ന് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Punjab Assembly elections 2022; Congress says Charanjit Singh Channi and Sidhu will lead together
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X