കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തെ വെല്ലുവിളിച്ച് പഞ്ചാബ് സര്‍ക്കാര്‍; 4 ബില്ലുകള്‍ പാസാക്കി, കേന്ദ്ര കാര്‍ഷിക നിയമം 'അസാധു

Google Oneindia Malayalam News

അമൃതസര്‍: കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമത്തെ മറികടക്കാന്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ ബില്ലുകള്‍ പാസാക്കി. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം പഞ്ചാബില്‍ നടപ്പാക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് നാല് പുതിയ ബില്ലുകളും പ്രമേയവും നിയമസഭ ഐക്യകണ്‌ഠ്യേന പാസാക്കിയത്.

ഇതോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പഞ്ചാബില്‍ നടപ്പാക്കാന്‍ സാധിക്കില്ല. കൂടുതല്‍ നിയമ നടപടികളിലേക്ക് കടക്കുന്ന നീക്കമാണ് പഞ്ചാബ് നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം പ്രകാരമാണ് പുതിയ ബില്ലുകള്‍ അവതരിപ്പിച്ചുത്. വിശദാംശങ്ങള്‍ ഇങ്ങനെ....

കടുത്ത പ്രതിഷേധം

കടുത്ത പ്രതിഷേധം

നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്ന സംസ്ഥാനമാണ് പഞ്ചാബ്. കൂടാതെ ഹരിയാനയിലും ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ തള്ളിയാണ് കേന്ദ്രം ബില്ലുകള്‍ പാസാക്കിയിരുന്നത്.

സഖ്യകക്ഷി രാജിവച്ചു

സഖ്യകക്ഷി രാജിവച്ചു

കേന്ദ്രസര്‍ക്കാര്‍ പുതിയ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതിനെ തുടര്‍ന്ന് എന്‍ഡിഎ സഖ്യകക്ഷിയായ ശിരമോണി അകാലിദള്‍ മുന്നണിയില്‍ നിന്ന് രാജിവച്ചിരുന്നു നരേന്ദ്ര മോദി മന്ത്രിസഭയിലെ ശിരമോണി അകാലിദള്‍ പ്രതിനിധിയും രാജിവച്ചു. ശേഷം ഇവര്‍ കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കാളികളാകുകയായിരുന്നു.

കൂടിയാലോചില്ല

കൂടിയാലോചില്ല

പഞ്ചാബിലെ പ്രതിപക്ഷ പാര്‍ട്ടിയാണ് ശിരോമണി അകാലിദള്‍. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക പരിഷ്‌കരണ ബില്ല് പാസാക്കിയപ്പോള്‍ പഞ്ചാബില്‍ ഏറെ പ്രതിസന്ധി നേരിട്ടത് ഇവരാണ്. മോദി സര്‍ക്കാര്‍ സഖ്യകക്ഷികളോട് കൂടിയാലോചിക്കാതെയാണ് ബില്ല് അവതരിപ്പിച്ചതെന്നായിരുന്നു ശിരോമണി അകാലിദളിന്റെ പ്രതികരണം.

സോണിയ ഗാന്ധി നിര്‍ദേശിച്ചു

സോണിയ ഗാന്ധി നിര്‍ദേശിച്ചു

കേന്ദ്രം ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പ്രതിഷേധം തുടങ്ങിയിരുന്നു. കര്‍ഷകരെ സംരക്ഷിക്കാന്‍ പുതിയ നിയമം സംസ്ഥാനങ്ങളില്‍ രൂപീകരിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണമെന്ന് സോണിയ ഗാന്ധി നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് പഞ്ചാബ് പുതിയ ബില്ലുകള്‍ തയ്യാറാക്കിയത്.

ആദ്യ സംസ്ഥാനം

ആദ്യ സംസ്ഥാനം

നാല് ബില്ലുകളും ഒരു പ്രമേയവുമാണ് പഞ്ചാബ് നിയമസഭ ഇന്ന് ഐക്യകണ്‌ഠ്യേന പാസാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ നിയമത്തിനെതിരെയാണ് പ്രമേയം. ഇത്തരത്തില്‍ രാജ്യത്ത് പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. ഇതോടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ സമാനമായ നീക്കം നടത്തുമോ എന്ന ആശങ്ക ബിജെപിക്കുണ്ട്.

ബിജെപി വിട്ടുനിന്നു

ബിജെപി വിട്ടുനിന്നു

പഞ്ചാബ് നിയമസഭയില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്ലുകള്‍ പാസാക്കിയത്. ബിജെപിയുടെ രണ്ട് എംഎല്‍എമാര്‍ സഭാ നടപടികളില്‍ നിന്ന് വിട്ടുനിന്നു. ശിരോമണി അകാലിദള്‍, എഎപി, ലോക് ഇന്‍സാഫ് പാര്‍ട്ടി എന്നിവരെല്ലാം ബില്ലിനെയും പ്രമേയത്തെയും പിന്തുണച്ച് വോട്ട് ചെയ്തു.

ബില്ലുകള്‍ ഇതാണ്

ബില്ലുകള്‍ ഇതാണ്

താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനാ കരാറുണ്ടാക്കുന്നത് കുറ്റകരമാക്കുന്നതാണ് പഞ്ചാബിലെ പുതിയ ബില്ലുകള്‍. ഇങ്ങനെ ചെയ്യുന്നത് തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. രണ്ടര ഏക്കര്‍ വരെയുള്ള കാര്‍ഷിക ഭൂമി ജപ്തി ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കരിഞ്ചന്ത തടയുന്നത് കൂടിയാണ് പുതിയ ബില്ലുകള്‍.

അമരീന്ദര്‍ സിങ് പറയുന്നു

അമരീന്ദര്‍ സിങ് പറയുന്നു

കര്‍ഷകരെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും തന്റെ സര്‍ക്കാരിനെ ഇല്ലാതാക്കുന്നതിനെ ഭയപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. രാജി വെക്കേണ്ടതിനെ ഭയപ്പെടുന്നില്ല. സംസ്ഥാന നിയമങ്ങള്‍ വച്ച് കേന്ദ്ര നിയമങ്ങളെ കഴിയുന്ന രീതിയില്‍ എതിര്‍ക്കാനാണ് ശ്രമിക്കുന്നത്. എല്ലാ കര്‍ഷകരും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും അമരീന്ദര്‍ സിങ് ബില്ലുകള്‍ അവതരിപ്പിച്ച് പറഞ്ഞു.

മോശമായി പെരുമാറി; ഖുശ്ബു ബിജെപി പ്രവര്‍ത്തകന്റെ മുഖത്തടിച്ചു എന്ന് വ്യാജ പ്രചാരണം, വീഡിയോ...മോശമായി പെരുമാറി; ഖുശ്ബു ബിജെപി പ്രവര്‍ത്തകന്റെ മുഖത്തടിച്ചു എന്ന് വ്യാജ പ്രചാരണം, വീഡിയോ...

Recommended Video

cmsvideo
Rahul Gandhi Roasted Narendra Modi Over IMF report

English summary
Punjab Assembly Passes four Bills and a resolution Against Centre's Farm Laws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X