പഞ്ചാബില്‍ പകുതി വോട്ടര്‍മാരും സ്ത്രീകള്‍; മത്സരിക്കുന്ന വനിത സ്ഥാനാര്‍ത്ഥികള്‍ വെറും 10 ശതമാനം
ചണ്ഡീഗഢ്: വലിയ പ്രതീക്ഷയോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പഞ്ചാബിലെ നിയമസഭ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഏതുവിധേനയും അധികാരം പിടിച്ചെടുക്കുകയ എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആം ആദ്മി പാര്‍ട്ടിയും കളം നിറഞ്ഞു പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ഫെബ്രുവരി 20ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക.

സംസ്ഥാനത്തെ ആകെ വോട്ടര്‍മാരില്‍ പകുതി പേരും വനിതകളാണെന്നതാണ് പഞ്ചാബിന്റെ പ്രത്യേകത. എന്നാല്‍ സംസ്ഥാനത്ത് എത്ര വനിത സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു എന്നതിലാണ് ഏറ്റവും കൗതുകം. ആകെ വോട്ടര്‍മാരുടെ 10 ശതമാനം പേര്‍ മാത്രമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിത സ്ഥാനാര്‍ത്ഥികള്‍. സംസ്ഥാനത്ത് ആകെ 2.77 കോടി വോട്ടര്‍മാരുണ്ട്, അതില്‍ 1.46 കോടി പുരുഷന്മാരും 1.31 കോടി സ്ത്രീകളുമാണ്.

രാഷ്ട്രീയക്കാരെന്നോ എംഎല്‍എമാരെന്നോ അല്ല, വോട്ടര്‍മാരായി മാത്രമേ സ്ത്രീകളെ സ്വാഗതം ചെയ്യുന്നുള്ളൂ എന്നതാണ് വിരോധാഭാസം. കൂടാതെ സംസ്ഥാനത്തെ സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും ചെയ്യാറില്ല എന്നത് മറ്റൊരു വസ്തുതയാണ്. ഇത്തവണ 1000 മുതല്‍ 2000 രൂപ വരെ പ്രതിമാസ പണവും വാഗ്ദാനം ചെയ്യുന്നുണ്ട്.

കോണ്‍ഗ്രസും അകാലിദളും പ്രതിമാസം 2000 രൂപ വാഗ്ദാനം ചെയ്തപ്പോള്‍ ആം ആദ്മി പാര്‍ട്ടി 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ വാഗ്ദാനം ചെയ്തു. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇതുവരെ പ്രകടനപത്രിക പുറത്തിറക്കിയിട്ടില്ല, എന്നാല്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിദ്ദു ഇതിനകം എട്ട് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് പുറമെ വീട്ടമ്മമാര്‍ക്ക് 2,000 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ കൂടുതല്‍ സ്ത്രീകളെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിമഖത കാട്ടുകയാണ്. 117 നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 11 സ്ത്രീകള്‍ക്കും ആം ആദ്മി പാര്‍ട്ടി 12 വനിതകള്‍ക്കും ബി ജെ പി-പി എല്‍ സി- എസ് എ ഡി സഖ്യം എട്ടിനും എസ്എഡി-ബിഎസ്പി സഖ്യം അഞ്ച് പേര്‍ക്കുമാണ് മത്സരിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.

വനിതകള്‍ക്ക് 33 ശതമാനമെങ്കിലും സംവരണം നല്‍കുമെന്ന വാഗ്ദാനം നല്‍കുമ്പോഴും കോണ്‍ഗ്രസ് 9.40 ശതമാനം പേര്‍ക്ക് മാത്രമാണ് മത്സരിക്കാന്‍ അവസരം നല്‍കിയത്. ആം ആദ്മി പാര്‍ട്ടി 10.25 ശതമാനം പേര്‍ക്ക് മാത്രമാണ് മത്സരിക്കാന്‍ അവസരം നല്‍കിയത്. ബി ജെ പി - പി എല്‍ സി - എസ് എ ഡി (എസ്) സഖ്യം വെറും 6.83 ശതമാനം സ്ത്രീകള്‍ക്കും അകാലിദള്‍ - ബിഎസ്പി സഖ്യവും അഞ്ച് സ്ത്രീകളെ (4.27 ശതമാനം) മാത്രമാണ് ഇത്തവണ മത്സരിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് കോണ്‍ഗ്രസ് 10 ശതമാനത്തില്‍ താഴെ സ്ത്രീകള്‍ക്ക് മാത്രം അവസരം നല്‍കിയതെന്ന ചോദ്യത്തിന്, പാര്‍ട്ടി നേതാവ് അല്‍ക്ക ലാംബ പറഞ്ഞ മറുപടി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്ര 'ലഡ്കി ഹുന്‍ ലഡ് സക്തി ഹു' എന്ന മുദ്രാവാക്യം ഉയര്‍ത്തിയെന്നായിരുന്നു മറുപടി. യുപിയില്‍ 127 സ്ത്രീകളാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. പഞ്ചാബില്‍ 11 വനിത സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മറ്റേതൊരു പാര്‍ട്ടിയേക്കാളും പഞ്ചാബില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ മത്സരിപ്പിച്ചത് എഎപിയാണെന്ന് ആം ആദ്മി പാര്‍ട്ടിയുടെ ഖരാര്‍ നോമിനി അന്‍മോല്‍ ഗഗന്‍ മാന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. എഎപി നിയമസഭാ കക്ഷിയുടെ ഉപനേതാവായി സര്‍വ്വജീത് മനുകെയെ നിയമിച്ചെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications