കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി; പുതുക്കിയ തിയതി പ്രഖ്യാപിച്ചു

Google Oneindia Malayalam News

അമൃത്സര്‍: ഫെബ്രുവരി 14 ന് തീരുമാനിച്ചിരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. ഫെബ്രുവരി 20 നാണ് പുതുക്കിയ തിയതി. ഗുരു രവിദാസിന്റെ ജന്മവാര്‍ഷികാഘോഷം പ്രമാണിച്ചാണ് വോട്ടെടുപ്പ് മാറ്റിയത്. വോട്ടെടുപ്പ് ദിവസം മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

കുറഞ്ഞത് ആറ് ദിവസമെങ്കിലും തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നായിരുന്നു ചന്നി ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആറ് ദിവസത്തേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. ഫെബ്രുവരി 16 ന് ഗുരു രവിദാസിന്റെ ജന്മവാര്‍ഷികമാണെന്നും എസ് സി വിഭാഗക്കാര്‍ ഈ സമയത്ത് ഉത്തര്‍പ്രദേശിലെ ബനാറസില്‍ തീര്‍ത്ഥാടനത്തിന് പോകാറുണ്ടെന്നും ചന്നി വ്യക്തമാക്കിയിരുന്നു. സമാന ആവശ്യവുമായി ബി ജെ പിയും ആം ആദ്മിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

vote

ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലാണ് തീര്‍ത്ഥാടനം നടക്കുന്നത്. അതിനാല്‍ ഫെബ്രുവരി 14 ലെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 32 ശതമാനം എസ് സി വിഭാഗക്കാരാണ്. 20 ലക്ഷത്തോളം പേരാണ് ഗുരു രവിദാസ് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബനാറസ് സന്ദര്‍ശനം നടത്താറുള്ളത്.

അതേസമയം തെരഞ്ഞെടുപ്പ് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടുണ്ട്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. കാര്‍ഷിക സമരവും നിയമവും ഏറെ ചര്‍ച്ചയാകുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിനെ ആശങ്കയോടെയാണ് ബി ജെ പി സമീപിക്കുന്നത്. ശിരോമണി അകാലിദളും മുഖ്യപ്രതിപക്ഷമായ ആം ആദ്മിയുമാണ് സംസ്ഥാനത്തെ മറ്റ് പ്രബലകക്ഷികള്‍.

അച്ഛനും സഹോദരനും എസ്പിയില്‍; പ്രതിസന്ധിയിലായി മൗര്യയുടെ മകള്‍അച്ഛനും സഹോദരനും എസ്പിയില്‍; പ്രതിസന്ധിയിലായി മൗര്യയുടെ മകള്‍

20 സീറ്റ് നേടിയാണ് ആം ആദ്മി കഴിഞ്ഞ തവണ മുഖ്യ പ്രതിപക്ഷമായത്. ശിരോമണി അകാലിദളിന് 15 സീറ്റും ബി ജെ പിയ്ക്ക് മൂന്ന് സീറ്റുമാണ് ലഭിച്ചിരുന്നത്. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് എന്‍ ഡി വിട്ട ശിരോമണി അകാലിദള്‍ ഇത്തവണ ബി ജെ പിയ്ക്കൊപ്പമില്ല. ബി എസ് പിയും ഇടത് പാര്‍ട്ടികളുമാണ് ശിരോമണി അകാലിദളിന്റെ സഖ്യത്തിലുള്ളത്. ഗ്രൂപ്പ് പോരില്‍ മുഖ്യമന്ത്രി സ്ഥാനം വിട്ട അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പുതിയ പാര്‍ട്ടിയുമായി ബി ജെ പിയ്ക്കൊപ്പം സഹകരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് പഞ്ചാബ് തെരഞ്ഞെടുപ്പിലേക്കുള്ള 86 അംഗ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയത്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചാംകൗര്‍ സാഹിബിലും കോണ്‍ഗ്രസിന്റെ പഞ്ചാബ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ ഈസ്റ്റില്‍ നിന്നും ജനവിധി തേടും. നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.

English summary
Punjab Assembly polls postponed to february 20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X