Get Updates
Get notified of breaking news, exclusive insights, and must-see stories!

92 സീറ്റുകള്‍, പഞ്ചാബില്‍ ആം ആദ്മി രചിച്ചത് പുതിയ ചരിത്രം; വലിയ നേട്ടം

അമൃത്സര്‍: 117 സീറ്റില്‍ 92ഉം നേടി ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ തിളക്കമാര്‍ന്ന വിജയമാണ് നേടിയത്. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതോടെ പഞ്ചാബില്‍ പതിയൊരു ചരിത്രം കുറിക്കാനും ആം ആദ്മിക്ക് സാധിച്ചു. 1997ല്‍ ബിജെപി- അകാലിദള്‍ സഖ്യം നേടിയെടുത്തത് 93 സീറ്റാണ്. എന്നാല്‍ ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 92 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കുകയാണ് ആം ആദ്മി.

കൂടാതെ ഇത്തവണ, ആം ആദ്മി കോണ്‍ഗ്രസിനെയും അകാലിദള്‍-ബഹുജന്‍ സമാജ് പാര്‍ട്ടിയെയും തകര്‍ത്തു. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, പ്രകാശ് സിംഗ് ബാദല്‍, അമരീന്ദര്‍ സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കളെ പരാജയപ്പെടുത്താനും ആം ആദ്മിക്ക് സാധിച്ചു. എ എ പി നാലില്‍ മൂന്ന് സീറ്റുകള്‍ നേടിയപ്പോള്‍, കോണ്‍ഗ്രസ് 18, എസ് എ ഡി 3, ബി ജെ പി 2, ബി എസ് പി 1 എന്നിവ നേടി. ഒപ്പം ഒരു സ്വതന്ത്രനും വിജയിച്ചു.

punjab

ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ശേഷം ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ രാജ്യത്ത് രണ്ടാമത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്. പഞ്ചാബിലെ പാര്‍ട്ടിയുടെ പ്രകടനത്തെ 'വിപ്ലവം' എന്ന് കെജ്രിവാള്‍ അഭിനന്ദിച്ചപ്പോള്‍ വരും ദിവസങ്ങളില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പകരക്കാരനായി ആം ആദ്മി ഉയര്‍ന്നുവരുമെന്ന് പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ പറഞ്ഞു.

ചന്നി, പ്രകാശ് സിംഗ് ബാദല്‍, അമരീന്ദര്‍ സിംഗ്, നവജ്യോത് സിംഗ് സിദ്ദു, സുഖ്ബീര്‍ സിംഗ് ബാദല്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കാണ് പരാജയം നേരിടേണ്ടി വന്ന പ്രമുഖര്‍. ബദൗറില്‍ നിന്ന് 37,558 വോട്ടുകള്‍ക്ക് ആം ആദ്മി പാര്‍ട്ടിയുടെ ലഭ് സിംഗ് ഉഗോകെയാണ് ചന്നിയെ പരാജയപ്പെടുത്തിയത്. കൂടാതെ അദ്ദേഹം മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ ചാംകൗര്‍ സാഹിബില്‍ നിന്നും പരാജയപ്പെട്ടു, അവിടെ എ എ പിയുടെ ചരണ്‍ജിത് സിങ്ങിനോട് 7,942 വോട്ടുകള്‍ക്കാണ് തോറ്റത്.

2017 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അകാലിദള്‍-ബി ജെ പിയുടെ 10 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചിരുന്നു. അന്ന് എ എ പിക്ക് 20 സീറ്റും അകാലിദള്‍ - ബി ജെ പി സഖ്യം 18 സീറ്റും ലോക് ഇന്‍സാഫ് പാര്‍ട്ടിക്ക് രണ്ട് സീറ്റും ലഭിച്ചു. എസ് എ ഡിയുമായുള്ള സഖ്യത്തില്‍ ബിജെപി ഈ തിരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് ലോക് കോണ്‍ഗ്രസുമായും സുഖ്‌ദേവ് സിംഗ് ദിന്‍ഡ്‌സയുടെ നേതൃത്വത്തിലുള്ള എസ്എഡിയുമായുമാണ് മത്സരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+