മോദിയുടെ നീക്കത്തിന് തിരിച്ചടി? പത്താന്‍കോട്ട് വ്യക്തമാക്കുന്നത്
പത്താന്‍കോട്ട് : പത്താന്‍ കോട്ടില്‍ നടന്ന ഭീകാരക്രമണം പ്രധാന മന്ത്രി മോദിക്കുള്ള വെല്ലുവിളിയാണെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള. പാകിസ്ഥാനുമായ സൗഹൃദമുണ്ടാക്കാന്‍ പ്രധാനമന്ത്രി നടത്തുന്ന നീക്കങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് ഈ ഭീകാരക്രണമെന്ന് അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പഞ്ചാബിലെ പത്താന്‍ കോട്ടയിലെ വ്യോമസേനാ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായത്.
എസ് പിയുടെ ഔദ്യോഗിക വാഹനം തട്ടിയെടുത്ത് സൈനിക വേഷത്തില്‍ ഭീകരര്‍ കേന്ദ്രത്തിലേക്ക് കടക്കുകയായിരുന്നു. ആറുമണിക്കൂറിലേറെ നീണ്ട വെയിവയ്പ്പില്‍ നാലു ഭീകര്‍ ഉള്‍പ്പെടെ ആറുപേർ കൊല്ലപ്പെട്ടു.

മോദിക്ക് തിരിച്ചടി
പാകിസ്ഥാനുമായി സൗഹൃദമുണ്ടാക്കാന്‍ മോദി നടത്തുന്ന നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് പത്താന്‍ കോട്ട് ഭീകരാക്രമണമെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.

ഭീകരവാദവും ചര്‍ച്ചയും
പാകിസ്ഥാനുമായി ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഇതു മാറ്റിവച്ചാണ് ഇരു രാജ്യങ്ങളിലെയും വിദേശ കാര്യ സെക്രട്ടറിമാര്‍ ചര്‍ച്ചയ്ക്ക് തീരുമാനമായത്.

ഭീകരാക്രമണം ചര്‍ച്ചയ്ക്ക് തടസ്സമാകുന്നു
ഭീകരാക്രമണവും ചര്‍ച്ചയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഇന്ത്യ. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ ചര്‍ച്ചയ്ക്ക തടസ്സുണ്ടാക്കരുതെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.

ആക്രമണം ഉണ്ടായത്
പഞ്ചാബിലെ പത്താന്‍ കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിന് നേരെയാണ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ആക്രമണം ഉണ്ടായത്.












Click it and Unblock the Notifications