കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോശം പാട്ടുകള്‍ ബസുകളില്‍ വയ്ക്കുന്നതിന് നിരോധനം

  • By Sruthi K M
Google Oneindia Malayalam News

ഛണ്ഡീഗഡ്: നിരോധനം എന്തിനുമാകാമല്ലോ, ഇത് നിരോധന കാലമാണല്ലോ? ബസില്‍ പാട്ടു വയ്ക്കുന്നതിനു പോലും നിരോധനം ഏര്‍പ്പെടുത്തിയ സ്ഥലവുമുണ്ട്. സര്‍ക്കാര്‍ ബസുകളില്‍ യാത്രക്കാര്‍ക്ക് മോശമായി തോന്നുന്ന പാട്ടുകള്‍ വയ്ക്കാന്‍ പാടില്ലെന്നാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഉത്തരവ്.

അസഭ്യവാക്കുകള്‍ കലര്‍ന്ന പാട്ടുകള്‍ വയ്ക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. യാത്രക്കാര്‍ക്ക് പ്രകോപനം ഉണ്ടാക്കുന്ന പാട്ടുകളും നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാതിന് അരോചകമായി തോന്നുന്ന പാട്ടുകള്‍ ബസുകളില്‍ വയ്ക്കുന്നുവെന്ന യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.

ksrtc4

പാട്ടിന്റെ കൂടിയ ശബ്ദവും യാത്രക്കാര്‍ക്ക് പ്രശ്‌നമായി മാറുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പഞ്ചാബ് ഗതാഗത വകുപ്പ് മന്ത്രി അജിത്ത് സിംഗ് കോഹാര്‍ പറഞ്ഞു.

യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അധികൃതര്‍ പറയുന്നു. യാത്രക്കാര്‍ക്ക് മാത്രമല്ല വാഹനമോടിക്കുന്ന ഡ്രൈവര്‍ക്കും ഇത്തരം പാട്ടുകള്‍ കേള്‍ക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അധികൃതര്‍ പറയുന്നു. ഏതെങ്കിലും ബസില്‍ നിയമം തെറ്റിച്ച് പാട്ട് വയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ അപ്രതീക്ഷിത പരിശോധനകള്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

English summary
Punjab Government has banned playing of 'vulgar songs' and 'provocative music' in the state-run buses with immediate effect following complaints in this regard.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X