പഞ്ചാബ് ബിജെപിയുടെ പോസ്റ്ററില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകന്റെ ചിത്രം; ഒടുവില്‍ പോസ്റ്റ് മുക്കി
അമൃത്സര്‍: കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ പഞ്ചാബ് ബിജെപി ഉപയോഗിച്ച ചിത്രം വലിയ വിവാദമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സിങ്കു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകന്റെ ചിത്രമാണ് ബിജെപി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്. കര്‍ഷക പ്രക്ഷോഭവുമായി അടുത്ത ബന്ധമുള്ള കര്ഷകന് ഹര്‍പ്രീത് സിംഗിന്റെ ചിത്രമാണ് പോസ്റ്ററില്‍ ബിജെപി ഉപയോഗിച്ചത്. എന്നാല്‍ ഈ കര്ഷകന് സമരത്തിലാണെന്ന് അറിഞ്ഞതോടെ ബിജെപി ഫേസ്ബുക്കില്‍ നിന്ന് ചിത്രം വലിച്ച് തടിതപ്പി.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ബിജെപി പഞ്ചാബ് യൂണിറ്റ് ഫേസ്ബുക്ക് പേജില്‍ ചിത്രം പങ്കുവച്ചത്. ചിത്രത്തിനൊപ്പം താങ്ങുവിലയും സര്‍ക്കാര്‍ കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങുന്നതിനെ സംബന്ധിച്ചതും വിവരങ്ങള്‍ ചേര്‍ത്തിരുന്നു. അതേസമയം, ഈ ചിത്രം എങ്ങനെ പോസ്റ്ററില്‍ വന്നെന്നും ആരാണ് ഉപയോഗിച്ചതെന്നും അറിയില്ലെന്ന് പഞ്ചാബ് ബിജെപി മീഡിയ ചാര്‍ജ് വഹിക്കുന്ന ജനാര്ദ്ദനന് ശര്‍മ്മ അറിയിച്ചു. പാര്‍ട്ടി ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതേസമയം, ചിത്രം ബിജെപിയുടെ ഫേസ്ബുക്കില്‍ പങ്കുവച്ച കാര്യം സുഹൃത്തക്കളാണ് തന്നോട് പറഞ്ഞതെന്ന് ഹര്‍പ്രീത് സിംഗ് പറഞ്ഞു. പൂനയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണ് ഹര്‍പ്രീത് സിംഗ്. ആദ്യം ഇതൊരു തമാശയായി തോന്നി. എന്നാല്‍ പിന്നീട് അസ്വസ്ഥനായെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകദിനത്തില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകരും
പാര്‍ലമെന്റില്‍ ചരിത്രം സൃഷ്ടിച്ച വര്‍ഷം, 2020ല്‍ പാസാക്കിയ നിര്‍ണായക ബില്ലുകള്‍ ഇവയാണ്!!
അടിപതറി മമത, ബംഗാളില്‍ മന്ത്രിമാര്‍ മന്ത്രിസഭയിലെത്തിയില്ല, ബിജെപിയുടെ കണ്ണ് രജിബ് ബാനര്‍ജിയില്‍!!
ജി23 നേതാക്കളെ എത്തിച്ചത് കമല്‍നാഥല്ല, സോണിയ കളിച്ചത് മാസ്റ്റര്‍ പ്ലാന്‍, രാഹുലിനെ വെല്ലുന്ന നീക്കം!
Recommended Video