കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി കടന്ന് വീണ്ടും ഡ്രോണ്‍: പ‍ഞ്ചാബില്‍ തിരച്ചില്‍ ശക്തം, പാക് നീക്കം സംശയിച്ച് ഇന്ത്യ!!

Google Oneindia Malayalam News

ദില്ലി: പാകിസ്താനില്‍ അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ ഭീതി പരത്തുന്നു. പഞ്ചാബിലെ ഹുസൈന്‍ വാലയിലാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് ഡ്രോണ്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചത്. രാത്രി 10നും 10.40നും ഇടയിലായിരുന്നു സംഭവമെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയരത്തില്‍ പറന്ന ഡ്രോണ്‍ നാല് പ്രാവശ്യം പാകിസ്താന്റെ ഭാഗത്തും ഒരുതവണ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുമായാണ് കണ്ടത്. ഫിറോസ്പൂരിലെ എച്ച്കെ ടവറിന് സമീപത്താണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഹുസൈന്‍ വാല അതിര്‍ത്തിയില്‍ സംഭവം ഉടന്‍ തന്നെ ബിഎസ്എഫ് ജവാന്മാര്‍ പഞ്ചാബ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. സംഭവത്തോടെ പ്രദേശത്ത് പോലീസും സുരക്ഷാ സേനയും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയാണ്. ഇതോടെ ബിഎസ്എഫും അതീവ ജാഗ്രതയിലാണ്.

ഐക്യരാഷ്ട്രസഭ കടത്തില്‍ മുങ്ങി; അഭ്യര്‍ഥനയുമായി സെക്രട്ടറി ജനറല്‍, അനാവശ്യ യാത്ര വേണ്ടഐക്യരാഷ്ട്രസഭ കടത്തില്‍ മുങ്ങി; അഭ്യര്‍ഥനയുമായി സെക്രട്ടറി ജനറല്‍, അനാവശ്യ യാത്ര വേണ്ട

പഞ്ചാബിലെ ടാണില്‍ നിന്ന് എകെ 47 തോക്കുകളും, സാറ്റലൈറ്റ് ഫോണുകളും ഡ്രോണും ഗ്രനേഡും കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം. പാക് ഐഎസ്ഐ പഞ്ചാബില്‍ 26/11 മാതൃകയില്‍ ആക്രമണം നടത്താന്‍ പാക് ഐഎസ്ഐ ആയുധങ്ങള്‍ നിക്ഷേപിച്ചതാകാമെന്നും ന്യൂസ് 18 റിപ്പോര്‍ട്ടില്‍ പറയുന്നു. ജിപിഎസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകളാണ് അതിര്‍ത്തി കടന്നെത്തുന്നതെന്നും ഇത്തരത്തില്‍ എട്ടോളം ഡ്രോണുകള്‍ പഞ്ചാബില്‍ ആയുധങ്ങള്‍ എത്തിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താന്റെ പിന്തുണയുള്ള ഖലിസ്താന്‍ സിനദാബാദ് സേനയാവാം ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചതെന്നാണ് പോലീസ് പറയുന്നത്. എകെ 47 തോക്കുകള്‍ വഹിക്കാന്‍ ശേഷിയുള്ളവയാണ് ഇതെന്നും ഇവക്ക് സ്ഫോടക വസ്തുുക്കളും സാറ്റലൈറ്റ് ഫോണുകളും, വ്യാജനോട്ടുകളും ടരണിലെത്തിക്കാന്‍ കഴിയുമെന്നും പോലീസ് പറയുന്നു. രണ്ട് ഡ്രോണുകളാണ് നേരത്തെ കണ്ടെത്തിയത്.

pakdrone-1570

ഞായറാഴ്ച ടാണ്‍ ടരണിലെ രജോക്കെ ഗ്രാമത്തില്‍ നിന്ന് ഞായറാഴ്ച അ‍ഞ്ച് എകെ 47 തോക്കുകള്‍ കണ്ടെത്തിയിരുന്നു. പാകിസ്താന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഒരു ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പഞ്ചാബില്‍ നടക്കുന്ന നീക്കങ്ങള്‍. പഞ്ചാബിലും അതിനോട് ചേര്‍ന്നികിടക്കുന്ന സംസ്ഥാനങ്ങളിലും ആക്രമണ പരമ്പര നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. സാധാരണ നിലയില്‍ കൃഷി ഭൂമിയില്‍ മരുന്നടിക്കുന്നതിനാണ് ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കുന്നത്.

പഞ്ചാബില്‍ സാങ്കേതിക തകരാര്‍ മൂലം തകര്‍ന്നുവീണ ഡ്രോണ്‍ ഇന്ത്യന്‍ സുരക്ഷാ സേന നശിപ്പിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആയുധങ്ങളും സ്ഫോടക വസ്തുുക്കളും കണ്ടെത്തിയത്. പിടിയിലായ ആള്‍ ആശയവിനിമയം നടത്തിയതെന്ന് കരുതുന്ന സാറ്റലൈറ്റ് ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഇതിന് പുറമേ ഭീകര ബന്ധമുള്ളതെന്ന് സംശയിക്കുന്ന മറ്റ് നാല് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. അഞ്ച് എകെ 47 തോക്കുകളം 16 മാഗ്സിനും 472 റൗണ്ട് സ്ഫോടക വസ്തുുക്കള്‍, ചൈനീസ് നിര്‍മിത .30 ബോര്‍ പിസ്റ്റള്‍, എട്ട് മാഗ്സിനും 72 റൗണ്ട് സ്ഫോടക വസ്തുുക്കളും കണ്ടെടുത്തിരുന്നു. ഒമ്പത് ഹാന്‍ഡ് ഗ്രനേഡുകള്‍, അഞ്ച് സാറ്റലൈറ്റ് ഫോണുകള്‍, രണ്ട് മൊബൈലുകള്‍ എന്നിവയും 10 ലക്ഷത്തിന്റെ വ്യാജ നോട്ടുകളും കണ്ടെടുത്തിരുന്നു.

English summary
Punjab: BSF on alert after Pakistan drone spotted near Ferozepur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X