കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

250000 പേർക്ക് ജോലി ; ആദ്യ ജനപ്രിയ തീരുമാനവുമായി പഞ്ചാബ് സർക്കാർ

Google Oneindia Malayalam News

ചണ്ഡീഗഢ്: പത്ത് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌ത് സ്ഥാനമേറ്റ ശേഷം നടന്ന ആദ്യ ക്യാബിനറ്റ് യോഗത്തിൽ ജനപ്രിയ തീരുമാനങ്ങൾ. 25000 ജോലി സാധ്യതകൾക്ക് മുഖ്യമന്ത്രി അംഗീകാരം നൽകി. സർക്കാരിന്റെ വിവിധ വകുപ്പുകളിലും ബോർഡുകളിലും കോർപറേഷനുകളിലുമാണ് 25000 ജോലി സാധ്യതകളുള്ളത്. പൊലീസ് വകുപ്പിൽ 10,000 പേർക്കും മറ്റു വകുപ്പുകളിലായി 15,000 പേർക്കും ജോലി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്‌ദാനം നൽകിയതു പോലെ യുവാക്കൾക്ക് ജോലി ഒരുക്കുക എന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും ഭഗവന്ത് മാൻ ട്വിറ്ററിലൂടെ പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായിരുന്ന ഹർപാൽ സിങ് ചീമ, ഗുർമീത് സിങ് മീത് ഹയർ, എസ്. ഹർബജൻ സിങ്, ഡോ. വിജയ് സിംഗ്ല, ലാൽ ചന്ദ് ഉൾപ്പെടെയുള്ളവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പഞ്ചാബിൽ മുഖ്യമന്ത്രി ഉൾപ്പെടെ 18 മന്ത്രിസ്ഥാനങ്ങളാണുള്ളത്.

പത്ത് പേർ മന്ത്രിമാരായി ചുമതലയേറ്റു

ഒമ്പത് പേരോടൊപ്പം ബൽജീത് കൗറും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേറ്റു. ശിരോമണി അകാലിദൾ സ്ഥാനാർഥിയായി മത്സരിച്ച ഹർപ്രീത് സിങ്ങിനെ പരാജയപ്പെടുത്തി 40,261 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡോ. ബൽജീത് കൗർ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. 46കാരിയായ ഇവർ കണ്ണ് സർജൻ കൂടിയാണ്. ഫരീദ്‌കോട്ടിൽ നിന്ന് ആംആദ്‌മി എംപിയായി തെരഞ്ഞെടുക്കപ്പെട്ട സദ്ദു സിങ്ങിന്റെ മകൾ കൂടിയാണ് ബൽജീത് കൗർ. 2014 മുതൽ 2019 വരെയുള്ള കാലയളവിലാണ് സദ്ദു സിങ് എംപിയായി പ്രവർത്തിച്ചത്. സർക്കാർ ആശുപത്രിയിലെ ഡോക്‌ടറായി ജോലി ചെയ്‌തിരുന്ന കൗർ ജോലി രാജിവെച്ചുകൊണ്ടാണ് ആംആദ്മിയിൽ ചേരുന്നത്.

പതിനെട്ടാമത്തെ മുഖ്യമന്ത്രി

പഞ്ചാബിന്റെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായാണ് ഭഗവന്ത് മാൻ അധികാരമേറ്റത്. ഭഗത് സിങ്ങിന്റെ ഗ്രാമമായ ഖട്ഖർ കലനിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. അരവിന്ദ് കെജ്‌രിവാൾ ഉൾപ്പടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ സന്നിഹിതനായിരുന്നു. തനിക്ക് വോട്ട് ചെയ്‌തവരുടെയും ചെയ്യാത്തവരുടെയും മുഖ്യമന്ത്രിയാണ് താൻ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപ്രതികരണം.

ആംആദ്‌മി സർക്കാർ

അഴിമതി ഇല്ലാതാക്കും, തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നിവയായിരുന്നു മാനിന്റെ പ്രധാന വാഗ്‌ദാനങ്ങൾ. ഇവ നടപ്പിലാക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകിക്കൊണ്ടാണ് ആംആദ്‌മി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നത്. എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോവണമെന്ന് തങ്ങൾക്ക് അറിയാം. ഏഴുവർഷമായി താൻ ലോകസ്ഭാംഗമായിരുന്നു. മതിയായ അനുഭവസമ്പത്തുണ്ട്. മുതിർന്ന പല നേതാക്കളും തോറ്റു. പലരും ജയിച്ചു. അതിനാൽ പുതിയ ആശയങ്ങൾ സംസ്ഥാനത്തുണ്ടാവുമെന്ന് ഉറപ്പാണെന്നും ഭഗവന്ത് മാൻ ആദ്യ ദിനത്തിൽ പ്രതികരിച്ചിരുന്നു.

പഞ്ചാബിലെ പുതിയ സർക്കാർ

ധുരി മണ്ഡലത്തിൽ മത്സരിച്ച ഭഗവത് മൻ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ദൽവീർ സിങിനെയാണ് പരാജയപ്പെടുത്തിയത്. ധുരിയിൽ ഭഗവന്ത് മാൻ 82,592 വോട്ടുകൾ നേടിയപ്പോൾ ദൽവീർ സിങിന് 24,386 വോട്ടുകൾ മാത്രമാണ് നേടാനായത്. ഏകദേശം 60,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഭഗവന്തിന്റെ വിജയം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ആകെ പോൾ ചെയ്ത വോട്ടിന്റെ 64.29 ശതമാനം വോട്ടുകളോടെയാണ് ഭഗവന്ത് മാൻ പഞ്ചാബിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തീർത്തത്.

Recommended Video

cmsvideo
കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പടിയിറങ്ങുന്നു

 വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം; അതിൽ എന്താണ് തെറ്റെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം; അതിൽ എന്താണ് തെറ്റെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

English summary
Punjab cabinet approves 25,000 govt jobs for youth in first cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X