കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ പതിനഞ്ചംഗ മന്ത്രിസഭ, പുതുമുഖങ്ങളായി 6 പേര്‍, എതിര്‍പ്പുമായി ഒഴിവാക്കപ്പെട്ട മന്ത്രിമാര്‍

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ മന്ത്രിസഭാ പുനസംഘടനയുമായി രാഹുല്‍ ഗാന്ധി. പതിനഞ്ചംഗ മന്ത്രിസഭയാണ് ചരണ്‍ജിത്ത് സിംഗ് ചന്നി രൂപീകരിച്ചത്. അതേസമയം വിവാദവും പ്രതിഷേധവും ഒരുപോലെ വന്നിരിക്കുകയാണ് പുനസംഘടയില്‍ ആറ് പുതുമുഖങ്ങളാണ് മന്ത്രിസഭയില്‍ ഇടംപിടിച്ചിരിക്കുന്നത്. ബ്രഹ്മ മൊഹീന്ദ്ര, മന്‍പ്രീത് സിംഗ് ബാദല്‍, ത്രിപ്ത് രജീന്ദര്‍ സിംഗ് ബജ്വ, സുഖ്ബീന്ദര്‍ സിംഗ് സര്‍ക്കാരിയ, റാണ ഗുര്‍ജീത്ത് സിംഗ്, അരുണ ചൗധരി, റാസിയ സുല്‍ത്താന, ഭരത് ഭൂഷണ്‍ അഷു, വിജയ് ഇന്ദര്‍ സിംഗ്ല, രണ്‍ദീപ് സിംഗ് നഭ, രാജ്കുമാര്‍ വെര്‍ക്ക, സംഗട് സിംഗ് ഗില്‍സിയാന്‍, പര്‍ഗട്ട് സിംഗ്, അമരീന്ദര്‍ സിഗ് രാജ് വാറിംഗ്, ഗുര്‍കിരാത് സിംഗ് കോട്‌ലി, എന്നിവരാണ് മന്ത്രിസഭയിലെ അംഗങ്ങള്‍.

1

രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് ഇവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം മന്ത്രിസഭയില്‍ നിന്ന് തഴയപ്പെട്ടവര്‍ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഒപ്പം വിവാദ എംഎല്‍എയെ മന്ത്രിയാക്കിയതും പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. മന്ത്രിമാരില്‍ ബ്രഹ്മ മൊഹീന്ദ്ര ഹിന്ദു വിഭാഗത്തിലെ പ്രമുഖ നേതാവാണ്. പഞ്ചാബ് കോണ്‍ഗ്രസിലെ ഏറ്റവും സീനിയറാണ് അദ്ദേഹം. കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ അമരീന്ദര്‍ സിംഗിനേക്കാള്‍ സീനിയോറിറ്റി മൊഹീന്ദ്രയ്ക്കാണ്. അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം.

രണ്‍ദീപ് സിംഗ് നഭ, രാജ് കുമാര്‍ വെര്‍ക്ക, സംഗട് സിംഗ് ഗില്‍സിയാന്‍, അമരീന്ദര്‍ സിംഗ് രാജാ വാറിംഗ്, ഗുര്‍കിരാത് സിംഗ് കോട്‌ലി എന്നിവര്‍ മന്ത്രിസഭയില്‍ പുതുമുഖങ്ങളാണ്. വിവാദമായത് റാണാ ഗുര്‍ജീത് സിംഗിന്റെ നിയമനമാണ്. അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ഗുര്‍ജീത്. എന്നാല്‍ 2018 ജനുവരിയില്‍ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഗുര്‍ജീത്തും കുടുംബവും മണല്‍ ഖനന അഴിമതിയുടെ ഭാഗമായിരുന്നു.ഇത് വലിയ വിവാദമായിരുന്നു. അതേ എംഎല്‍എയെയാണ് ഇപ്പോള്‍ മന്ത്രിയാക്കിയിരിക്കുന്നത്. പഞ്ചാബിലെ കോടീശ്വരനായ എംഎല്‍എ കൂടിയാണ് അദ്ദേഹം. ആറ് എംഎല്‍എമാര്‍ സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിദ്ദുവിന് ഗുര്‍ജീത്തിനെ ഉള്‍പ്പെടുത്തരുതെന്ന് കാണിച്ച് കത്തയച്ചിരുന്നു.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

പുതിയൊരു ദളിത് മുഖത്തെ പകരം ഉള്‍പ്പെടുത്താനാണ് പലരും ആവശ്യപ്പെട്ടിരുന്നത്. ഗുര്‍ജീത്തിനെ ഉള്‍പ്പെടുത്തിയത് കോണ്‍ഗ്രസിന് തിരിച്ചടിയാവാനാണ് സാധ്യത. അതേസമയം പാര്‍ട്ടിയിലും മന്ത്രിസഭാ പുനസംഘടനയെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. എന്താണ് ഞാന്‍ ചെയ്ത തെറ്റ്. എന്തുകൊണ്ട് മന്ത്രിസ്ഥാനത്തേക്ക് എന്റെ പേര് പരിഗണിച്ചില്ലെന്ന് ആരോഗ്യ മന്ത്രി ബല്‍ബീര്‍ സിദ്ദു ചോദിച്ചു. കൊവിഡ് സമയത്ത് എന്റെ പ്രവര്‍ത്തനങ്ങളെ കനേഡിയന്‍ പാര്‍ലമെന്റിലെ ഒരു എംപി വരെ പ്രശംസിച്ചിരുന്നു. എന്നിട്ടും ഒഴിവാക്കിയതെന്നും ബല്‍ബീര്‍ ചോദിച്ചു. റവന്യൂ മന്ത്രി ഗുര്‍പ്രീത് സിംഗ് കംഗറും പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നു.

English summary
punjab cabinet expanded, 15 ministers included, six of them are new comers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X