ഭഗവന്ത് മാൻ ക്യാബിനറ്റിലെ ബൽജീത് കൗർ ആരാണ്?
ചണ്ഡീഗഢ്: പഞ്ചാബ് മന്ത്രിസഭയിലെ പത്ത് മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്. ഒമ്പത് പേരോടൊപ്പം ബൽജീത് കൗറും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേറ്റു. ശിരോമണി അകാലിദൾ സ്ഥാനാർഥിയായി മത്സരിച്ച ഹർപ്രീത് സിങ്ങിനെ പരാജയപ്പെടുത്തി 40,261 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഡോ. ബൽജീത് കൗർ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്.
46കാരിയായ ഇവർ കണ്ണ് സർജൻ കൂടിയാണ്. ഫരീദ്‌കോട്ടിൽ നിന്ന് ആംആദ്‌മി എംപിയായി തെരഞ്ഞെടുക്കപ്പെട്ട സദ്ദു സിങ്ങിന്‍റെ മകളാണ് ബൽജീത് കൗർ. 2014 മുതൽ 2019 വരെയുള്ള കാലയളവിലാണ് സദ്ദു സിങ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. സർക്കാർ ആശുപത്രിയിലെ ഡോക്‌ടറായി ജോലി ചെയ്‌തിരുന്ന കൗർ ജോലി രാജിവെച്ചുകൊണ്ടാണ് ആംആദ്മിയിൽ ചേരുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും കണ്ണിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ ശുശ്രൂഷിക്കാനും കൗർ മുൻകൈ എടുത്തിരുന്നു. സാമൂഹിക വിഷയങ്ങളിൽ ജേണലുകളിൽ കൗർ എഴുതിയിരുന്നതിന് പുറമെ ചെറുതായി കവിത എഴുതുന്നതിനും അവർ സമയം കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തിൽ തനിക്ക് 1.2 കോടിയുടെ സ്വത്തുണ്ടെന്ന് കൗർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായിരുന്ന ഹർപാൽ സിങ് ചീമ, ഗുർമീത് സിങ് മീത് ഹയർ, എസ്. ഹർബജൻ സിങ്, ഡോ. വിജയ് സിംഗ്ല, ലാൽ ചന്ദ് ഉൾപ്പെടെയുള്ളവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പഞ്ചാബിൽ മുഖ്യമന്ത്രി ഉൾപ്പെടെ 18 മന്ത്രിസ്ഥാനങ്ങളാണുള്ളത്.
പഞ്ചാബിന്റെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായാണ് ഭഗവന്ത് മാൻ അധികാരമേറ്റത്. ഭഗത് സിങ്ങിന്റെ ഗ്രാമമായ ഖട്ഖർ കലനിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. അരവിന്ദ് കെജ്‌രിവാൾ ഉൾപ്പടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ സന്നിഹിതനായിരുന്നു. തനിക്ക് വോട്ട് ചെയ്‌തവരുടെയും ചെയ്യാത്തവരുടെയും മുഖ്യമന്ത്രിയാണ് താൻ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപ്രതികരണം.
അഴിമതി ഇല്ലാതാക്കും, തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നിവയായിരുന്നു മാനിന്റെ പ്രധാന വാഗ്‌ദാനങ്ങൾ. ഇവ നടപ്പിലാക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകിക്കൊണ്ടാണ് ആംആദ്‌മി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നത്. എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോവണമെന്ന് തങ്ങൾക്ക് അറിയാം. ഏഴുവർഷമായി താൻ ലോകസ്ഭാംഗമായിരുന്നു. മതിയായ അനുഭവസമ്പത്തുണ്ട്. മുതിർന്ന പല നേതാക്കളും തോറ്റു. പലരും ജയിച്ചു. അതിനാൽ പുതിയ ആശയങ്ങൾ സംസ്ഥാനത്തുണ്ടാവുമെന്ന് ഉറപ്പാണെന്നും ഭഗവന്ത് മാൻ ആദ്യ ദിനത്തിൽ പ്രതികരിച്ചിരുന്നു.
ധുരി മണ്ഡലത്തിൽ മത്സരിച്ച ഭഗവത് മൻ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ദൽവീർ സിങിനെയാണ് പരാജയപ്പെടുത്തിയത്. ധുരിയിൽ ഭഗവന്ത് മാൻ 82,592 വോട്ടുകൾ നേടിയപ്പോൾ ദൽവീർ സിങിന് 24,386 വോട്ടുകൾ മാത്രമാണ് നേടാനായത്. ഏകദേശം 60,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഭഗവന്തിന്റെ വിജയം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ആകെ പോൾ ചെയ്ത വോട്ടിന്റെ 64.29 ശതമാനം വോട്ടുകളോടെയാണ് ഭഗവന്ത് മാൻ പഞ്ചാബിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തീർത്തത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications