വായില്‍ ട്യൂബ് കുത്തിതിരുകി... മര്‍ദ്ദിച്ചു; പിഞ്ചു കുട്ടികളെ മുത്തശ്ശി ബലികൊടുത്തത് ഇങ്ങനെ...
ഭട്ടിന്‍ഡ: ദുഷ്ട ശക്തികളെ അകറ്റാനെന്ന പേരില്‍ മുത്തശ്ശി പേരകുട്ടികളെ ബലി നല്‍കി. പഞ്ചാബിലെ ഭട്ടിന്‍ഡയിലാണ് സംഭവം. മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് നിര്‍മ്മല്‍ കൗര്‍ എന്ന സ്ത്രീ മകന്‍ കുല്‍വീന്ദറിന്റെ കുട്ടികളെ വധിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കുട്ടികളെ ബലി നല്‍കിയാല്‍ പ്രത്യേക കഴിവുകള്‍ തനിക്ക് ലഭിക്കുമെന്നായിരുന്നു നിര്‍മ്മല്‍ കൗറിന്‍െ വിശ്വാസം. അഞ്ച് വയസ്സുള്ള രഞ്ചോത്തിനും മൂന്ന് വയസ്സുള്ള അനാമികയ്ക്കുമാണ് അമ്മൂമ്മയുടെ ദുര്‍മന്ത്രവാദത്താല്‍ ജീവന്‍ നഷ്ടമായത്.

ഭര്‍തൃമാതാവ്
ബലി നല്‍കപ്പെട്ടാലും കുട്ടികള്‍ക്ക് ജീവന്‍ തിരിച്ചുലഭിക്കുമെന്നാണ് ഭര്‍തൃമാതാവ് പറഞ്ഞിരുന്നതെന്ന് കുട്ടികളുടെ അമ്മ റോസി പോലീസിനോട് വെളിപ്പെടുത്തി.

മര്‍ദ്ദനം
ബലി നല്‍കുന്നതിന് മുന്നോടിയായി നിര്‍മ്മല്‍ കൗറും മകനും കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയില്‍ ആയപ്പോള്‍ കുട്ടികള്‍ക്ക് ഇലക്ടിക്ക് ഷോക്ക് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

മുറിയില്‍ പൂട്ടിയിട്ടു
കുട്ടികളുടെ വായില്‍ ട്യൂബ് ലൈറ്റുകള്‍ കുത്തിതിരുകിയാണ് ഷോക്ക് അടിപ്പിച്ചത്. എതിര്‍ത്തപ്പോള്‍ ഭര്‍ത്താവ് കുല്‍വിന്ദറും മാതാവും തന്നെ തല്ലുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ആരും രക്ഷിക്കാന്‍ എത്തിയില്ലെന്നും റോസി പറഞ്ഞു.

അറസ്റ്റ്
സംഭവത്തില്‍ പോലീസ് 55 കാരിയായ നിര്‍മ്മല്‍ കൗറിനും 32 വയസ്സുള്ള മകന്‍ കുല്‍വിന്ദര്‍ സിങ്ങിനേയും അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications