ഭഗവന്ത് മന്‍ ആശുപത്രി വിട്ടു; 'പ്രശ്‌നം മലിന ജലമല്ല',പതിവ് പരിശോധനയെന്ന് ആം ആദ്മി
ചണ്ഡീഗഡ്:വയറ്റിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആശുപത്രിവിട്ടു. വയറുവേദനയെ തുടര്‍ന്ന് ബുധനാഴ്‌ചയാണ് അദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയിൽ വയറ്റിൽ അണുബാധയുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.
അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി നദിയില്‍ നിന്ന് നേരിട്ട് വെള്ളം കോരി കുടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വയറ്റില്‍ അണുബാധയുണ്ടായത് പരിപാടിക്കിടെ മലിന ജലം കുടിച്ചതാണെന്ന
തരത്തിലായിരുന്നു ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ ദൃശ്യം പ്രചരിച്ചത്.

കാലീ ബെയ്ന്‍ നദീ ശുചീകരണയജ്ഞത്തിന്റെ 22-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെയാണ് മൻ നദിയിലെ വെള്ളം കുടിച്ചത്.
പരിസ്ഥിതി പ്രവര്‍ത്തകനും രാജ്യസഭാ എം.പിയുമായ ബാബ ബല്‍ബീര്‍ സിങ് സീചാവളും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.സമീപ പട്ടണങ്ങളില്‍ നിന്നുള്ള മാലിന്യം നിറഞ്ഞ നദിയിലെ ജലം കുടിക്കാന്‍ നല്‍കിയപ്പോള്‍ ഭഗവന്ത് മാന്‍ അത് കുടിക്കുകയായിരുന്നു.
സംസ്ഥാനത്തെ നദികളും തോടുകളും മാലിന്യമുക്തമാക്കുകയെന്നത് പഞ്ചാബ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും കാലി ബെയ്ന്‍ നദിയിലെ വെള്ളം കുടിക്കാന്‍ ലഭിച്ച അവസരത്തെ അനുഗ്രഹമായി കാണുന്നുവെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്.തുടര്‍ന്ന് അടുത്ത ദിവസം അദേഹത്തെ ആശുപത്രിയുല്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, നദിയില്‍ നിന്ന് വെള്ളം കുടിച്ചതല്ല മുഖ്യമന്ത്രിക്ക് അസുഖമുണ്ടാക്കിയതെന്നും സ്ഥിരം പരിശോധനയ്ക്കായി മാത്രമാണ് അദ്ദേഹം ആശുപത്രിയില്‍ പോയതെന്നും ആം ആദ്മി വൃത്തങ്ങള്‍ പ്രതികരിച്ചു.












Click it and Unblock the Notifications