കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് യുദ്ധ സമാന സാഹചര്യം; ആംആദ്മി രാഷ്ട്രീയം കളിക്കുകയാണെന്ന് അമരീന്ദര്‍ സിംഗ്

Google Oneindia Malayalam News

ചണ്ഡീഗഢ്: ആംആദ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. രാജ്യതലസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ ആശങ്ക അറിയിച്ചുകൊണ്ടായിരുന്നു അമരീന്ദര്‍ സംഗ് രംഗത്തെത്തിയത്. കൊവിഡ് മഹാമാരിക്കിടയിലും ആംആദ്മി രാഷ്ട്രീയം കളിക്കുകയാണെന്ന് അമരീന്ദര്‍ സിംഗ് ആരോപിച്ചു.

സംസ്ഥാനത്ത് കോണ്‍ഗ്രസിനെതിരെ ആംആദ്മി പ്രചാരണം നടത്തികൊണ്ടിരിക്കുകയാണെന്നും നിരുത്തരവാദിത്തപരമാണ് ഇതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.പഞ്ചാബിലെ കൊവിഡ് സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദില്ലിയിലേത് ദുഷ്‌കരമാണെന്നും സിംഗ് വ്യക്തമാക്കി.

SING

ഏകദേശം 2.90 ജനസംഖ്യയുള്ള പഞ്ചാബില്‍ 18000 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം ദില്ലിയില്‍ 1.80 കോടിയാണ് ജനസംഖ്യയെന്നും 25000 ലധികം പേര്‍ കൊവിഡ് ചികിത്സയില്‍ കഴിയുകയാണെന്നും അമരീന്ദര്‍ പറഞ്ഞു.

പഞ്ചാബിനേക്കാള്‍ കുറഞ്ഞ ജനസംഖ്യയാണ് ഹരിയാനയില്‍ എന്നാല്‍ കൊവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവര്‍ ഏകദേശം സമാസമമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ പോലെ തന്നെ ഇന്ത്യയും യുദ്ധസമാനമായ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും ഒറ്റകെട്ടായി നിന്നാല്‍ മാത്രമെ ഇതിനെ നേരിടാന്‍ കഴിയു, എന്നാല്‍ ആംആദ്മി അതിനിടയില്‍ രാഷ്ട്രീയം കളിക്കുകയാണ്. അധികാരത്തിലില്ലെങ്കില്‍ കൂടി കൊവിഡിനെ നേരിടാന്‍ കോണ്‍ഗ്രസ് എല്ലാ സ്ംസ്ഥാനങ്ങളേയും സഹായിക്കുന്നുണ്ടെന്നും അമരീന്ദര്‍ അവകാശപ്പെട്ടു.ഇത്തരത്തിലുള്ള സഹകരണമാണ് കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം. നാളെ ദില്ലി സഹായം ചോഗിക്കുകയാണെങ്കില്‍ വളരെ സന്തോഷത്തോടെ ചെയ്ത് കൊുക്കുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

പുതിയ തന്ത്രങ്ങള്‍..!! വീണ്ടും ഇറങ്ങി അജിത് ഡോവല്‍: അതിര്‍ത്തി സംഘര്‍ഷത്തില്‍ ഉന്നതതല യോഗം വിളിച്ചുപുതിയ തന്ത്രങ്ങള്‍..!! വീണ്ടും ഇറങ്ങി അജിത് ഡോവല്‍: അതിര്‍ത്തി സംഘര്‍ഷത്തില്‍ ഉന്നതതല യോഗം വിളിച്ചു

കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് നിര്‍ത്തി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് നിര്‍ത്തി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കേരളത്തിൽ കൊവിഡ് കുതിക്കുന്നു; വില്ലനായത് വൈറസിന്റെ ജനിതക ഘടനയിലെ രണ്ട് മാറ്റങ്ങള്‍, ഇനി ചെയ്യേണ്ടത്കേരളത്തിൽ കൊവിഡ് കുതിക്കുന്നു; വില്ലനായത് വൈറസിന്റെ ജനിതക ഘടനയിലെ രണ്ട് മാറ്റങ്ങള്‍, ഇനി ചെയ്യേണ്ടത്

English summary
Punjab CM Amarinder Singh slams Aam Aadmi Party is playing politics in a war-like situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X