Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബിൽ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് നീക്കം: ചന്നിയെ വീണ്ടും ദില്ലിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ് നേതൃത്വം

ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ദിവസങ്ങൾക്ക് മുമ്പാണ് അധികാരമേറ്റത്. ഇതിന് പിന്നാലെ ചന്നിയെ ദില്ലിയിലേക്ക് വിളിപ്പിച്ച കോൺഗ്രസ് നേതൃത്വം മാരത്തോൺ ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും ചന്നിയെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് കേന്ദ്രനേതൃത്വം. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച ചർച്ചകൾ നടന്നുവരുന്നുണ്ടെങ്കിലും ക്യാബിനറ്റ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായിട്ടില്ല. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായ നവ്ജ്യോത് സിംഗ് സിദ്ദുവും ദില്ലിയിലേക്ക് എത്തുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

1

വ്യാഴാഴ്ചയാണ് ചന്നിയെ ദില്ലിയിലേക്ക് വിളിപ്പിച്ചത്. ഇതിന് പിന്നാലെ രണ്ട് കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തിരുന്നു. ആദ്യത്തേത് മുതിർന്ന നേതാവ് കെ സി വേണുഗോപാൽ, ജനറൽ സെക്രട്ടറി ഇൻചാർജ് ഹരീഷ് റാവത്ത്, ഹരീഷ് ചൗധരി, അജയ് മാക്കൻ എന്നിവർക്കൊപ്പമായിരുന്നുവെങ്കിൽ രണ്ടാമത്തേത് രാഹുൽ ഗാന്ധിയുമായിട്ടായിരുന്നു. ഇത് പുലർച്ചെ 2 മണി വരെ നീണ്ടുനിൽക്കുകയും ചെയ്തിരുന്നു.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

2

മുൻ പിപിസിസി അധ്യക്ഷൻ സുനിൽ ജാഖറുമായി 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺ സിംഗിനെ ദില്ലിയിലേക്ക് വിളിപ്പിക്കുന്നത്. പഞ്ചാബ് മന്ത്രിസഭയിൽ ജാഖറിനെ ഉൾപ്പെടുത്താനുള്ള ശ്രമം പാർട്ടി നടത്തിയെങ്കിലും അദ്ദേഹം ആ വാഗ്ധാനം നിരസിക്കുകയായിരുന്നു. കൂടിക്കാഴ്ചയ്ക്ക് മുമ്പ് രാഹുൽ ഗാന്ധിയുടെ ഒരു അനുയായി ജാഖറിനെ കണ്ടിരുന്നു.

3

രണ്ടാമതും ചന്നി ദില്ലിയിലേക്ക് പോയതോടെ മന്ത്രിസഭാ പുനസംഘടനയെ സംബന്ധിച്ച് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുമെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ രാഹുൽ ഗാന്ധിയുടെ വസതിയിലായിരിക്കും കൂടിക്കാഴ്ചയെന്നാണ് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ബ്രഹ്ം മൊഹീന്ദ്ര, സുഖ്ജീന്ദർ സിംഗ് രൺധാവ എന്നിവർക്കൊപ്പമാണ് ചാന്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാഹുൽ ഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.

4

2022 ന് മുമ്പ് പഞ്ചാബിൽ കോൺഗ്രസിനെ എങ്ങനെ ശക്തിപ്പെടുത്താമെന്ന് രാഹുലും ജാക്കറും ചർച്ച ചെയ്തതായാണ് കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. സർക്കാരിലും പാർട്ടിയിലും ജാഖറിന്റെ പങ്കിനെക്കുറിച്ചുള്ള കാര്യങ്ങളും ഇരുവരും ചർച്ച ചെയ്തിരുന്നു. പഞ്ചാബിൽ മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി ക്യാബിനറ്റ് മന്ത്രിമാരിടെ അന്തിമപട്ടികയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പാർട്ടി. ക്യാബിനറ്റ് മന്ത്രിമാരുടെ അന്തിമ പട്ടിക തയ്യാറാക്കിക്കഴിഞ്ഞുവെന്നും എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയുടെ അനുമതിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി ചരൺ സിംഗ് ചന്നി വ്യക്തമാക്കിയിട്ടുള്ളത്. ഗുർകിരാത് കൊട്ട്ലി, നവ്തേജ് ചീമ എന്നിവരെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

5


പഞ്ചാബിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം അനുസരിച്ചാണ് അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. ഇതോടെയാണ് ചരൺജിത് സിംഗ് ചന്നി മുഖ്യമന്ത്രിയായി നിയമിക്കപ്പെടുന്നത്. നവ്ജ്യോത് സിംഗ് സിദ്ദുവും അമരീന്ദർ സിംഗും തമ്മിലുള്ള അധികാര പോരാട്ടങ്ങൾക്കിടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി മുന്നോട്ടുവെച്ച വാഗ്ധാനങ്ങളിൽ ഭൂരിഭാഗവും പാലിക്കപ്പെട്ടിട്ടില്ലെന്ന് കാണിച്ച് അമരീന്ദറിന്റെ രാജിക്കുള്ള മുറവിളി ശക്തമായത്.

6

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കുമ്പോഴാണ് ഈ നീക്കങ്ങളെന്നതാണ് ശ്രദ്ധേയം. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, അമരീന്ദർ സിംഗിന്റെ അടുത്ത സഹായികളെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ സാധ്യതയുണ്ട്. അതേസമയം അഞ്ച് പുതു മുഖങ്ങൾ മന്ത്രിസഭയിൽ ഇടംപിടിച്ചേക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+