കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം: കേരളത്തിന് പഞ്ചാബ് മുഖ്യമന്ത്രിയുടെ പിന്തുണ

Google Oneindia Malayalam News

ചണ്ഡിഗഡ്: പൌരത്വ ഭേദഗതി നിയമത്തിനെതിരായ കേരള നിയമസഭയുടെ പ്രമേയത്തെ പിന്തുണച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പൌരത്വ നിയമ ഭേദഗതി സംബന്ധിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദും പഞ്ചാബ് മുഖ്യമന്ത്രിയും തമ്മിലുള്ള വാക്പോരിനിടെയാണ് കേരളത്തിന്റെ നീക്കത്തെ പിന്തുണച്ച് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്. പാർലമെന്റ് പാസാക്കിയ നിയമം പ്രാബല്യത്തിൽ വരുത്താൻ എല്ലാ സംസ്ഥാനങ്ങൾക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നാണ് രവിശങ്കർ പ്രസാദ് ചൂണ്ടിക്കാണിച്ചത്. പൌരത്വ നിയമ ഭേദഗതി തെറ്റിദ്ധരിപ്പിക്കപ്പെട്ട നിയമനിർമാണമാണെന്നും അത് രാജ്യസുരക്ഷയ്ക്കുള്ള ഭീഷണിയായി മാറ്റരുതെന്നും സിംഗ് രവിശങ്കർ പ്രസാദിന് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. മുഴുവൻ രാജ്യത്തിനുമായി നിയമം പാസാക്കാനുള്ള ഭരണഘടനപരമായ അധികാരം പാർലമെന്റിനുണ്ടെന്നാണ് ഇതിന് മറുപടിയായി രവിശങ്കർ പ്രസാദിന്റെ പ്രതികരണം.

ഖാസിം സുലൈമാനിക്ക് പകരക്കാരന്‍ ഇസ്മായില്‍ ഖാനി, തിരിച്ചടിക്ക് ഇറാന്‍, സമാധാനം പാലിക്കണമെന്ന് ഇന്ത്യഖാസിം സുലൈമാനിക്ക് പകരക്കാരന്‍ ഇസ്മായില്‍ ഖാനി, തിരിച്ചടിക്ക് ഇറാന്‍, സമാധാനം പാലിക്കണമെന്ന് ഇന്ത്യ

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, മധ്യപ്രദേശ് മുഖ്യമന്ത്രി അശോക് ഘെലോട്ട്, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ എന്നിവർ നേരത്തെ പൌരത്വ നിയമ ഭേദഗതി സംസ്ഥാനങ്ങൾക്ക് നടപ്പിലാക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പൌരത്വ നിയമ ഭേദഗതിക്കെതിരെ നിലപാട് സ്വീകരിച്ച രാഷ്ട്രീയ നേതാക്കൾ അതിന് മുമ്പായി നിയമോപദേശം തേടിയിരുന്നുവെന്നും സിംഗ് രവിശങ്കർ പ്രസാദിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. ഉത്തരവാദിത്തമുള്ള നാല് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പൌരത്വ നിയമ ഭേദഗതിക്കെതിരെ എത്ര എതിർപ്പുണ്ടായാലും നിയമം പ്രാബല്യത്തിൽ വരുത്തുന്നതിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

amarinder-singh1

പൌരത്വ നിയമ ഭേദഗതിയും ദേശീയ പൌരത്വ രജിസ്റ്ററും നിരവധി ഇന്ത്യൻ മുസ്ലിങ്ങളുടെ പൌരത്വത്തിനുള്ള അവകാശം ഇല്ലാതാക്കും. പൌരത്വ നിയമ ഭേദഗതി രാജ്യത്തേക്കുള്ള നുഴഞ്ഞുകയറ്റം തടയുന്നതിന് വേണ്ടിയാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. പ്രത്യേകിച്ചും അതിർത്തി സംസ്ഥാനങ്ങളിലെ. തെറ്റിദ്ധരിപ്പിക്കുന്ന നിയമനിർമാണം രാജ്യസുരക്ഷയ്ക്കുള്ള ഭീഷണിയെന്ന പേരിൽ അവതരിപ്പിക്കുകയാണെന്നും സിംഗ് ചൂണ്ടിക്കാണിക്കുന്നു.

ഡിസംബർ 31നാണ് കേരള നിയമസഭ പൌരത്വ നിയമ ഭേദഗതിരായ പ്രമേയം പാസാക്കുന്നത്. പൌരത്വ നിയമ ഭേദഗതി നിയമം തികച്ചും നിയമപരവും ഭരണഘടനാപരവുമാണെന്നാണ് രവിശങ്കർ പ്രസാദ് ചൂണ്ടിക്കാണിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ ഏഴാമത്തെ അധ്യായം അനുസരിച്ച് പാർലമെന്റിന് മാത്രമാണ് ഇത്തരം നിയമങ്ങൾ പാസാക്കാനുള്ള അധികാരമുള്ളൂ. ഒരു നിയമസഭകൾക്കുമില്ലെന്നും കേരള നിയമസഭയുടെ പ്രമേയത്തെ വിമർശിച്ചുകൊണ്ട് കേന്ദ്രമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.

English summary
Punjab CM Supports Kerala Assembly's Anti-CAA Resolution, Says Centre Should Heed 'People's Voice'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X