രാജി പിൻവലിക്കാതെ സിദ്ദു: പഞ്ചാബിന് വേണ്ടി എന്തും ത്യജിക്കാൻ തയ്യാറെന്ന്,പഞ്ചാബിലെ പ്രതിസന്ധി തുടരുന്നു
ചണ്ഡിഗഡ്: പഞ്ചാബിലെ കോൺഗ്രസ് ഘടകത്തെ ഞെട്ടിച്ചുകൊണ്ടാണ് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിപ്രഖ്യാപനം നടത്തിയിട്ടുള്ളത്. അടുത്ത വർഷം പഞ്ചാബിൽ നിയമസഭാ തിരഞ്ഞടുപ്പ് നടക്കാനിരിക്കെ പ്രശ്നപരിഹാരങ്ങളുടെ ഭാഗമായാണ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കുന്നത്. ഇതിനിടെ സിദ്ദുവും മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗും തമ്മിലുള്ള അസ്വാരസ്യങ്ങൾ രൂക്ഷമായിരുന്നു.
ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ട് രാജി ആവശ്യപ്പെടുന്നത്. എന്നാൽ സിദ്ദുവിന്റെ രാജിയോടെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിസന്ധിയിലാവുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിംഗ് രാജിവെച്ച് പത്ത് ദിവസങ്ങൾക്ക് ശേഷമാണ് സിദ്ദുവിന്റെ രാജി. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയും രാഷ്ട്രീയ നീക്കങ്ങളെ അടുത്ത് നിന്ന് നിരീക്ഷിച്ച് വരികയാണ്.

എല്ലാം ശരിയാകുമെന്നും വിഷമിക്കേണ്ടതില്ലെന്നും എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്നലെ ഉറപ്പുനൽകിയിരുന്നു. എങ്കിലും പ്രതിസന്ധി അവർ എങ്ങനെ പരിഹരിക്കും എന്ന വിഷയത്തിൽ പാർട്ടിയുടെ കേന്ദ്ര നേതൃത്വം ചർച്ചകൾ നടത്തിവരികയാണ്. സിദ്ദുവിന്റെ നീക്കം പഞ്ചാബ് കോൺഗ്രസ് പ്രതിസന്ധിക്ക് ആക്കം കൂട്ടി, ഒരു മന്ത്രിയും നേതാവിനോട് അടുപ്പമുള്ള മറ്റ് മൂന്ന് പാർട്ടി നേതാക്കളും തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചത് ഹൈക്കമാന്റിന് കനത്ത തിരിച്ചടിയായി മാറുകയും ചെയ്തിട്ടുണ്ട്.
സ്റ്റൈലിഷായി അക്ഷയ പ്രേമനാഥ്... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത്

സിദ്ദുവിന്റെ രാജി കോൺഗ്രസ് നേതൃത്വം അംഗീകരിച്ചിട്ടില്ല. അദ്ദേഹത്തെ അനുനയിപ്പിച്ച് തിരികെ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടന്നുവരുന്നുണ്ട്. എന്നാൽ ഇതിനൊന്നും വഴങ്ങില്ലെന്ന നിലപാടിലാണ് സിദ്ദു. സിദ്ദു നിലപാട് മാറ്റിയില്ലെങ്കിൽ പുതിയ പിസിസി മേധാവിയെ കണ്ടെത്താൻ കോൺഗ്രസ് നേതൃത്വം ശ്രമം തുടങ്ങുമെന്നാണ് സൂചനകൾ.

6 വർഷം മുമ്പ് ബാദലുകൾക്ക് ആരാണ് ക്ലീൻ ചിറ്റ് നൽകിയത് എന്ന് ഞാൻ കാണുമ്പോൾ, അവർക്ക് നീതി ലഭ്യമാക്കാൻ എങ്ങനെ ചുമതല നൽകും? പ്രശ്നങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് സംസാരിച്ചിരുന്ന ആളുകൾ - ഇപ്പോൾ ആ പ്രശ്നങ്ങൾ എവിടെയാണ്? വിഭവങ്ങൾ എവിടെയാണ്? എനിക്ക് ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിക്കാനാകില്ല, വഴിതെറ്റിക്കാനുമാവില്ല. കളങ്കിതരായ നേതാക്കളെയും ഉദ്യോഗസ്ഥരെയും തിരികെ കൊണ്ടുവന്ന് നമുക്ക് ഒരു സംവിധാനം മെച്ചപ്പെടുത്താൻ കഴിയില്ല. പഞ്ചാബിന്റെ അഡ്വക്കേറ്റ് ജനറലായി അമർ പ്രീത് സിംഗ് ഡിയോളിനെ നിയമിച്ചതിന് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആക്രമണത്തിൽ സിദ്ദു തന്റെ പ്രസംഗത്തിൽ പറഞ്ഞു.

പഞ്ചാബിനുവേണ്ടി ഇതും അതിലധികവും ത്യജിക്കാൻ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് രാജി സംബന്ധിച്ച എല്ലാ ഊഹാപോഹങ്ങളും നവ്ജ്യോത് സിംഗ് സിദ്ദു അവസാനിപ്പിക്കുകയായിരുന്നു. "ആരുമായും വ്യക്തിപരമായ വൈരാഗ്യമില്ല ... എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ 17 വർഷങ്ങൾ ഒരു ലക്ഷ്യത്തിനുവേണ്ടിയാണ്, ഒരു വ്യത്യാസം വരുത്താനും ഒരു നിലപാടെടുക്കാനും ജനങ്ങളുടെ ജീവിതം മികച്ചതാക്കാനുമാണ്. ഇതാണ് എന്റെ ഏക മതം. തത്വങ്ങളിൽ ഞാൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. എന്റെ പോരാട്ടം പഞ്ചാബിലെ ജനങ്ങൾക്കുവേണ്ടിയാണ്, അതിനായി എല്ലാം ത്യജിക്കാൻ ഞാൻ തയ്യാറാണ്. എന്റെ അവസാന ശ്വാസം വരെ ഞാൻ സത്യത്തിനായി പോരാടും എന്നാണ് സിദ്ദു ട്വിറ്ററിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്. പഞ്ചാബിന്റെ അഡ്വക്കേറ്റ് ജനറലിന്റെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചരൺജിത് ചന്നിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് സിദ്ദു അദ്ദേഹം പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചിട്ടുള്ളതെന്ന തരത്തിലുള്ള ചില അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിച്ചിരുന്നു.

സിദ്ദുവിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പടുത്തി രാജി പിൻവലിച്ച് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താൻ നിർദേശിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം പ്രതിസന്ധി തുടരുന്നതിനിടെ പഞ്ചാബ് മന്ത്രിമാരായ അമരീന്ദർ സിംഗ് രാജാ വാറിംഗും പർഗത് സിംഗും പട്യാലയിലെ സിദ്ദുവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തെറ്റിദ്ധാരണകളിൽ നിന്ന് ഉണ്ടായിട്ടുള്ള ചില പ്രശ്നങ്ങളാണ് ഇപ്പോഴുള്ളത് ഇവ പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നുമായിരുന്നു വാരാസിംഗ് സിദ്ദുവിനെ ധരിപ്പിച്ചത്. അതേ സമയം പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി പഞ്ചാബ് കോൺഗ്രസിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് പഞ്ചാബിലേക്ക് എത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

പഞ്ചാബ് കോൺഗ്രസിൽ ഇപ്പോൾ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധി കാത്തിരുന്ന് കാണാനാണ് കോൺഗ്രസിലെ ഉന്നത നേതാക്കളുടെ തീരുമാനം. അതേ സമയം പ്രശ്നം പ്രാദേശിക തലത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണാനും കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. നവ്ജ്യോത് സിംഗ് സിദ്ദു വൈകാരികതയുള്ള ഒരു വ്യക്തിയാണ്. എന്നാൽ അദ്ദേഹത്തിന്റെ രാജി പാർട്ടി അധ്യക്ഷ സ്വീകരിച്ചിട്ടില്ല. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പഞ്ചാബിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
-
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും? -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത്












Click it and Unblock the Notifications