രാഹുൽ 'നോ' പറഞ്ഞു; പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി നവ്ജോത് സിങ് സിദ്ദു
"പ്രിയങ്ക ഗാന്ധിയുമായി ദീർഘനേരം കൂടിക്കാഴ്ച നടത്തി" എന്ന ക്യാപ്ഷനോടെ ഇരുവരും ഒന്നിച്ച് നിൽക്കുന്ന ചിത്രവും നവ്ജോത് സിങ് ട്വിറ്ററിൽ പങ്കുവെച്ചു
ന്യൂഡൽഹി: പഞ്ചാബിലെ കോൺഗ്രസിനുള്ളിൽ തുടരുന്ന പ്രശ്നങ്ങൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ ഡൽഹിയിലെത്തി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കാണുമെന്ന് നവ്ജോത് സിങ് സിദ്ദു അറിയിച്ചിരുന്നു. തിങ്കളാഴ്ചയാണ് സിദ്ദു ഇക്കാര്യം അറിയിച്ചത് എന്നാൽ അങ്ങനെ ഒരു കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
അമ്മായിഅച്ഛന്റെ 70ാം പിറന്നാളിന് 70 വിഭവങ്ങൾ ഒരുക്കി മരുമകൾ- ചിത്രങ്ങൾ കാണാം

പിന്നാലെ പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് പഞ്ചാബ് കോൺഗ്രസിലെ പ്രമുഖ നേതാവും എംഎൽഎയുമായ നവ്ജോത് സിങ്. അമരീന്ദറുമായി ഇടഞ്ഞ സിദ്ദു ഹൈക്കമാൻഡ് അംഗങ്ങളെ കാണാനാണ് ഡൽഹിയിലെത്തിയിരിക്കുന്നത്. "പ്രിയങ്ക ഗാന്ധിയുമായി ദീർഘനേരം കൂടിക്കാഴ്ച നടത്തി" എന്ന ക്യാപ്ഷനോടെ ഇരുവരും ഒന്നിച്ച് നിൽക്കുന്ന ചിത്രവും നവ്ജോത് സിങ് ട്വിറ്ററിൽ പങ്കുവെച്ചു.

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ആറ് സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ഇവിടെ മാത്രമാണ് കോൺഗ്രസ് അധികാരത്തിലുള്ളതും. അതുകൊണ്ട് തന്നെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പോലെ പ്രാധാന്യത്തോടെയാണ് കോൺഗ്രസ് പഞ്ചാബിലെ തിരഞ്ഞെടുപ്പിനെയും കാണുന്നത്. എന്നാൽ നിലവിൽ അമരീന്ദറും നവ്ജോതുമായി ഉടലെടുത്തിരിക്കുന്ന പ്രശ്നം തലവേദനയാണ് കോൺഗ്രസിന് സൃഷ്ടിച്ചിരിക്കുന്നത്.

സിദ്ദു ഇനിയും പ്രശ്‌നം തുടര്‍ന്നാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് രണ്ടാമതും ഭരണത്തിലെത്തില്ല എന്ന് അമരീന്ദര്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിദ്ദുവിനെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. പഞ്ചാബില്‍ ഉപമുഖ്യമന്ത്രി സ്ഥാനമോ സംസ്ഥാന അധ്യക്ഷ പദവിയോ സിദ്ദുവിന് മുന്നിലുണ്ട്. ഇക്കാര്യത്തിൽ ഉറപ്പു നൽകി പ്രശ്നം എത്രയും വേഗം പരിഹരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

അതേസമയം സിദ്ദുവിനെ ദേശീയ നേതൃത്വത്തിലേക്ക് എത്തിക്കുന്ന കാര്യവും ഹൈക്കമാൻഡിന് മുന്നിലുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ വന്നാല്‍ സംസ്ഥാനത്ത് പ്രസക്തിയില്ലെന്ന് സിദ്ദുവിന് അറിയാം. അമരീന്ദറുമായി ചര്‍ച്ചകള്‍ക്ക് സിദ്ദു റെഡിയാണ്. അമരീന്ദറിന്റെ ഫോര്‍മുലയും സിദ്ദുവിന് ഒകെയാണ്. പ്രശാന്ത് കിഷോര്‍ പറയുന്നത് പ്രകാരമായിരിക്കും പഞ്ചാബില്‍ മാറ്റം വരിക.

മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മുഖ്യവിമർശകനായ നവ്ജ്യോത് സിങ് സിദ്ദു ഒരാഴ്ച മുൻപ് ഒരുകൂട്ടം എംഎൽഎമാരുമായും മന്ത്രിമാരുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. സംസ്ഥാന തലത്തിൽ മുൻനിരയിൽ തന്നെ സ്ഥാനമുറപ്പിക്കാനുള്ള സിദ്ദുവിന്റെ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. മുഖ്യമന്ത്രി സ്വേച്ഛാധിപത്യപരമായാണ് പ്രവർത്തിക്കുന്നതെന്നാണ് നവ്ജോതിനെ പിന്തുണയ്ക്കുന്നവരുടെ പ്രധാന ആരോപണം.
Recommended Video

അതേസമയം, രാഷ്ട്രീയ അഭിലാഷങ്ങൾക്കു വേണ്ടി സിദ്ദു സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അമരീന്ദര്‍ സിങ് ആരോപിക്കുന്നത്. മാത്രമല്ല, സിദ്ദുവിനെ ഉപമുഖ്യമന്ത്രിയോ പിസിസി അധ്യക്ഷനോ ആക്കുന്നത് സംസ്ഥാന ഘടകത്തിലെ സമവാക്യങ്ങളെ ബാധിക്കുമെന്നും അമരീന്ദർ പറയുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനും ജാട്ട് സിഖ് വിഭാഗത്തില്‍ നിന്നായാല്‍ തിരിച്ചടിയാകുമെന്നും ക്യാപ്റ്റൻ വ്യക്തമാക്കി.












Click it and Unblock the Notifications