കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമരീന്തര്‍സിങ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി! പ്രഖ്യാപനം ഉടന്‍,പഞ്ചാബ് തിരഞ്ഞെടുപ്പ് അവാസാന ലാപ്പിലേക്ക്

അമരീന്തര്‍ സിങിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. ഫെബ്രുവരി നാലിനാണ് തിരഞ്ഞെടുപ്പ്

  • By Gowthamy
Google Oneindia Malayalam News

ചണ്ഡിഗഢ്: പഞ്ചാബില്‍ തിരഞ്ഞെടുപ്പ് രംഗം കൂടുതല്‍ സജീവമായിരിക്കുകയാണ്. ആദ്യ ഘട്ട പ്രചരണത്തില്‍ കോണ്‍ഗ്രസ് തന്നെയാണ് മുന്നിട്ടു നില്‍
ക്കുന്നത്. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് കോണ്‍ഗ്രസിനും ഒപ്പം എഎപിക്കും വെല്ലുവിളിയാവുകയാണ്.

അമരീന്തര്‍ സിങിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരിക്കും അമരീന്തര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ പ്രചരണത്തിനായി രാഹുല്‍ പഞ്ചാബിലെത്തും. ഇതിനിടെ അമരീന്തര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.

amarindersigh

അതേസമയം ഇത് തന്റെ അവസാന തിരഞ്ഞെടുപ്പ് ആയിരിക്കുമെന്ന് അമരീന്തര്‍ സിങ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ്. അമരീന്തര്‍ സിങ്, പ്രതാപ് സിങ് ബജ്വ, നവജ്യോത് സിങ് സിദ്ദു എന്നിവര്‍ വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.

2012ലെ നിയമസഭ തിരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധി തന്നെയാണ് അമരീന്തര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. അതേസമയം മുഖമില്ലാതെ പ്രചരണം നടത്തുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ എന്നും ചിലര്‍ ഭയക്കുന്നുണ്ട്.

ഇതിനു പിന്നാലെയാണ് അമരീന്തര്‍ സിങിനെ ഉടന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ കാരണം. 2012ല്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ വൈകി പ്രഖ്യാപിച്ചത് പരാജയത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

പാട്യാല, ലാംബി എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് അമരീന്തര്‍ സിങ് ജനവിധി തേടുന്നത്. ലാംബിയില്‍ ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ഡല്‍ഹി മുന്‍ എംഎല്‍എ ജര്‍നൈല്‍ സിങ് എന്നിവരാണ് എതിരാളികള്‍.

English summary
Congress is all set to announce Capt Amarinder Singh as its chief ministerial candidate in the run-up to the assembly elections in Punjab which votes on February 4.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X