കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന് തീര്‍ന്നു, പുതിയ പ്രശ്‌നം പഞ്ചാബില്‍, അമരീന്ദറിനെ മറിച്ചിടാന്‍ സീനിയേഴ്‌സ്, പുറത്താക്കും!!

Google Oneindia Malayalam News

അമൃത്‌സര്‍: രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ അടുത്ത പ്രശ്‌നങ്ങള്‍. ഇത്തവണ പഞ്ചാബില്‍ വന്‍ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. അമരീന്ദര്‍ സിഗും മുതിര്‍ന്ന എംപി പ്രതാപ ്‌സിംഗ് ബജ്വയും തമ്മിലാണ് പ്രശ്‌നങ്ങള്‍. സംസ്ഥാനത്തുണ്ടായ വ്യാജമദ്യ ദുരന്തം അമരീന്ദറിന്റെ പ്രതിച്ഛായ തകര്‍ത്ത് നില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു പ്രതിസന്ധി എത്തിയിരിക്കുന്നത്. ഈ പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിക്കും. പക്ഷേ അമരീന്ദറിനെതിരെ ഏതെങ്കിലും പരാമര്‍ശമുണ്ടായാലും അത് പാര്‍ട്ടിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.

കൊമ്പുകോര്‍ത്ത് നേതാക്കള്‍

കൊമ്പുകോര്‍ത്ത് നേതാക്കള്‍

വ്യാജമദ്യ ദുരന്തം അമരീന്ദര്‍ സിംഗ് വിചാരിച്ചതിനേക്കാള്‍ വലിയ പ്രത്യാഘാതങ്ങളാണ് പാര്‍ട്ടിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. രാജ്യസഭാ എംപി പ്രതാപ് സിംഗ് ബജ്വ അമരീന്ദറിന് തുറന്ന കത്തെഴുതിയിരിക്കുകയാണ്. സര്‍ക്കാരിന് ജാഗ്രത കുറവുണ്ടായെന്ന് തുറന്ന് കാണിക്കുകയും ചെയ്തു. എന്നാല്‍ അമരീന്ദറിനോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍, താന്‍ അദ്ദേഹം പറയുന്നതൊന്നും അറിഞ്ഞിട്ടില്ലെന്ന് അമരീന്ദര്‍ പറഞ്ഞു. 111 പേരാണ് പഞ്ചാബില്‍ വ്യാജ മദ്യദുരന്തത്തില്‍ മരിച്ചത്. രാജ്യസഭാ എംപിയായ ഷംഷേര്‍ സിംഗ് ദുല്ലോയും അമരീന്ദറിനെ കടന്നാക്രമിച്ചിട്ടുണ്ട്.

അമരീന്ദറിന്റെ ശത്രുത

അമരീന്ദറിന്റെ ശത്രുത

അമരീന്ദറും പ്രതാപ് ബജ്വയും തമ്മിലുള്ള ശത്രുതയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുമ്പ് പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു ബജ്വ. എന്നാല്‍ അമരീന്ദറുമായി പെട്ടെന്ന് തന്നെ ബജ്വയുമായി ഉടക്കി. 2016ല്‍ അമരീന്ദറിന്റെ കടുംപിടുത്തം കാരണമാണ് ബജ്വയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം രാജ്യസഭാ സീറ്റ് അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. ഇതിന് ശേഷം അമരീന്ദറുമായി തുടര്‍ച്ചയായ പോരിലാണ് ബജ്വ. രാജസ്ഥാന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ കലാപം ശക്തമായത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും വെല്ലുവിളിയാണ്.

വിമര്‍ശനത്തിന് മറുപടി

വിമര്‍ശനത്തിന് മറുപടി

വിമര്‍ശനം കടുത്തതോടെ പ്രതാപ് ബജ്വയുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഭരണപക്ഷത്തുള്ള ഒരു എംഎല്‍എയുടെ സുരക്ഷ അതേ പാര്‍ട്ടിയുടെ തന്നെ സര്‍ക്കാര്‍ പിന്‍വലിക്കുന്നത് കേട്ട് കേള്‍വിയില്ലാത്തതാണ്. ബജ്വയ്ക്ക് ഇപ്പോള്‍ സുരക്ഷാ ഭീഷണിയില്ലെന്നും സര്‍ക്കാര്‍ പറയുന്നു. 1980കളില്‍ തീവ്രവാദം രൂക്ഷമായ സമയത്താണ് ബജ്വക്ക് കോണ്‍ഗ്രസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. നേരത്തെ കേന്ദ്രവും ബജ്വയ്ക്കുള്ള സുരക്ഷ പിന്‍വലിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് തിരിച്ചു ഏര്‍പ്പെടുത്തിയിരുന്നു. അമരീന്ദര്‍ പാര്‍ട്ടിയിലെ വിമത സ്വരങ്ങളെ അധികാരം ഉപയോഗിച്ച് നേരിടാനുള്ള നീക്കമാണ് നടത്തുന്നത്. രാജസ്ഥാനില്‍ ഗെലോട്ട് പ്രയോഗിച്ച അതേ തന്ത്രമാണിത്.

Recommended Video

cmsvideo
Sachin Pilot criticizes Ashok Gehlot | Oneindia Malayalam
ക്യാബിനറ്റിന്റെ ആവശ്യം

ക്യാബിനറ്റിന്റെ ആവശ്യം

പഞ്ചാബ് മന്ത്രിസഭയിലും അമരീന്ദര്‍ ഇവര്‍ക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ്. ബജ്വയെയും ഷംഷേര്‍ സിംഗ് ദല്ലോയെയും പുറത്താക്കണമെന്ന് ക്യാബിനറ്റ് ആവശ്യപ്പെട്ടു. ഇവര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് മന്ത്രിമാര്‍ പറയുന്നത്. അതേസമയം പാര്‍ട്ടി ഹൈക്കമാന്‍ഡ് പഞ്ചാബിലെ വിഷയം ഇപ്പോഴും കാര്യമായി എടുത്തിട്ടില്ല. പാര്‍ട്ടിയിലെ രണ്ട് നേതാക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കം മാത്രമാണ് ഇതെന്ന് ദേശീയ നേതാവ് പവന്‍ ഖേര പറഞ്ഞു. മധ്യപ്രദേശും രാജസ്ഥാനും പോലും വിമത നീക്കം പഞ്ചാബില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സോണിയക്ക് കത്ത്

സോണിയക്ക് കത്ത്

പ്രതാപ് സിംഗ് ബജ്വ അമരീന്ദര്‍ സിംഗിനെയും സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജക്കറിനെയും നീക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്ന മുന്നറിയിപ്പുമായും ബജ്വയും ദല്ലോയും നല്‍കുന്നു. അതേസമയം ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഹൈക്കമാന്‍ഡിനോട് നിര്‍ദേശിച്ചിരിക്കുകയാണ് പഞ്ചാബ് കോണ്‍ഗ്രസ്. സോണിയ ഇക്കാര്യം കാണിച്ച് നേതൃത്വം കത്തെഴുതി. അതേസമയം നിരവധി നേതാക്കള്‍ ബജ്വയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുകയാണ്.

ക്യാപ്റ്റന്‍ സുരക്ഷിതനല്ല

ക്യാപ്റ്റന്‍ സുരക്ഷിതനല്ല

അമരീന്ദര്‍ പാര്‍ട്ടിയില്‍ ഇപ്പോഴും സുരക്ഷിതനല്ല. വ്യാജമദ്യ ദുരന്തത്തില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം നടത്തണമെന്ന് ബജ്വ ആവശ്യപ്പെട്ടിരിക്കുകയാണ്. ഗവര്‍ണറെ ഇക്കാര്യത്തില്‍ ദുല്ലോയും ബജ്വയും കാണുകയും ചെയ്തു. ഇതിന് പിന്നാലെ ബിജെപി ഈ വിഷയം ഏറ്റുപിടിച്ച് തെരുവില്‍ ഇറങ്ങി. ബിജെപിയും ഈ രണ്ട് എംപിമാരും തമ്മില്‍ ബന്ധമുണ്ടെന്ന സൂചന ശക്തമാണ്. ഇതോടെയാണ് സംസ്ഥാന അധ്യക്ഷന്‍ ഇവരെ പുറത്താക്കാനുള്ള റിപ്പോര്‍ട്ട് സോണിയക്ക് കൈമാറിയത്.

മാഫിയാ ബന്ധം

മാഫിയാ ബന്ധം

പാര്‍ട്ടിയിലെ യഥാര്‍ത്ഥ പ്രശ്‌നം കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും മദ്യമാഫിയയുമായുള്ള ബന്ധമാണ്. ബിജെപിക്കും ശിരോമണി അകാലിദള്‍ നേതാക്കള്‍ക്കും ഇത്തരത്തില്‍ ബന്ധമുണ്ട്. പലരും ലൈന്‍സില്ലാതെയാണ് സംസ്ഥാനത്ത് മദ്യവില്‍പ്പന പോലും നടത്തുന്നത്. രാഹുല്‍ ഗാന്ധിയാണ് പഞ്ചാബിലെ പ്രശ്‌നങ്ങള്‍ ശരിക്കും തകര്‍ന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ക്യാമ്പിലെ നേതാവാണ് ബജ്വ. ദീര്‍ഘകാലമായി അദ്ദേഹം ബജ്വയെ പിന്തുണയ്ക്കുന്നുണ്ട്. അമിത് ഷായുടെ വാഗ്ദാനത്തില്‍ അദ്ദേഹം വീണിരിക്കുകയാണ്. എംഎല്‍എമാര്‍ 20 പേര്‍ പോയാലും കോണ്‍ഗ്രസ് സര്‍ക്കാരിന് തല്‍ക്കാലം വെല്ലുവിളിയില്ല.

English summary
punjab congress shows signs of dissent after rajasthan crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X