എന്‍ജിഒകള്‍ മറ!! പഞ്ചാബ് തിരഞ്ഞെടുപ്പിന് പണം ഒഴുകുന്നത് യുഎസില്‍ നിന്നുള്‍പ്പെടെ
വിദേശത്തു നിന്ന് വന്‍തോതില്‍ പണം ഒഴുകുന്നു. പഞ്ചാബില്‍ സന്നദ്ധ സംഘടനകള്‍ നിരീക്ഷണത്തില്‍. പണം എത്തുന്നത് അമേരിക്കയില്‍ നിന്നടക്കം.
ചണ്ഡിഗഢ്: തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിലേക്ക് വിദേശത്തു നിന്ന് വന്‍ തോതില്‍ പണം ഒഴുകുന്നതായി റിപ്പോര്‍ട്ടുകള്‍. വിവിധ സന്നദ്ധ സംഘടനകളുടെ മറവില്‍ കോടികള്‍ ഒഴുകുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സും ആദായ നികുതി വകുപ്പും നിരീക്ഷണം ശക്തമാക്കി.
നോട്ട് നിരോധനത്തിനു പിന്നാലെ ഉണ്ടായ നോട്ട് പ്രതിസന്ധി മറികടക്കുന്നതിനായിട്ടാണ് വിദശേത്തു നിന്ന് വന്‍ തോതില്‍ പണം പഞ്ചാബിലെത്തുന്നതെന്നാണ് വിവരം. സന്നദ്ധ സംഘടനകളുടെ മരവില്‍ രാഷ്ട്രീയക്കാര്‍ തന്നെയാണ് പണം കൈപ്പറ്റുന്നതെന്നാണ് വിരങ്ങള്‍.
അമേരിക്ക, കാനഡ, യുകെ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് വന്‍ തോതില്‍ പണം പഞ്ചാബിലേക്കൊഴുകുന്നത്. തിരഞ്ഞെടുപ്പിന് മുമ്പെ വിദേശത്തുള്ള സുഹൃത്തുക്കള്‍ വഴിയും ബന്ധുക്കള്‍ വഴിയും അവിടെ സൂക്ഷിച്ച പണമാണ് ഇപ്പോള്‍ സന്നദ്ധ സംഘടനകളുടെ മറവില്‍ പഞ്ചാബിലേക്കെത്തുന്നത്. പല രാഷ്ട്രീയക്കാര്‍ക്കും ഇതുമായി ബന്ധമുണ്ടെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് സമയത്ത് വന്‍ തോതില്‍ പണം ഒഴകുന്നത് സ്ഥിരം സംഭവമാണ്. വിദേശത്തുള്ള ഇന്ത്യക്കാര്‍ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പിന് വന്‍ തുക സംഭാവന ചെയ്യാറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
എന്‍ജിഒകളെ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വിദേശത്തു നിന്ന് ഇത്തരം സ്ംഘടനകളിലേക്കെത്തുന്ന പണത്തിന്റെ ഉറവിടത്തെ കുറിച്ചും അത് എവിടേക്ക് പോകുന്നു എന്നതിനെ കുറിച്ചും നിരീക്ഷിച്ചു വരുന്നുണ്ടെന്നാണ് വിവരം.
ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമാണ്. ജനുവരി 19ന് സൂക്ഷ്മ പരിശോധന. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 21 ആണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications