കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ജിഒകള്‍ മറ!! പഞ്ചാബ് തിരഞ്ഞെടുപ്പിന് പണം ഒഴുകുന്നത് യുഎസില്‍ നിന്നുള്‍പ്പെടെ

വിദേശത്തു നിന്ന് വന്‍തോതില്‍ പണം ഒഴുകുന്നു. പഞ്ചാബില്‍ സന്നദ്ധ സംഘടനകള്‍ നിരീക്ഷണത്തില്‍. പണം എത്തുന്നത് അമേരിക്കയില്‍ നിന്നടക്കം.

  • By Gowthamy
Google Oneindia Malayalam News

ചണ്ഡിഗഢ്: തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിലേക്ക് വിദേശത്തു നിന്ന് വന്‍ തോതില്‍ പണം ഒഴുകുന്നതായി റിപ്പോര്‍ട്ടുകള്‍. വിവിധ സന്നദ്ധ സംഘടനകളുടെ മറവില്‍ കോടികള്‍ ഒഴുകുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സും ആദായ നികുതി വകുപ്പും നിരീക്ഷണം ശക്തമാക്കി.

നോട്ട് നിരോധനത്തിനു പിന്നാലെ ഉണ്ടായ നോട്ട് പ്രതിസന്ധി മറികടക്കുന്നതിനായിട്ടാണ് വിദശേത്തു നിന്ന് വന്‍ തോതില്‍ പണം പഞ്ചാബിലെത്തുന്നതെന്നാണ് വിവരം. സന്നദ്ധ സംഘടനകളുടെ മരവില്‍ രാഷ്ട്രീയക്കാര്‍ തന്നെയാണ് പണം കൈപ്പറ്റുന്നതെന്നാണ് വിരങ്ങള്‍.

അമേരിക്ക, കാനഡ, യുകെ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് വന്‍ തോതില്‍ പണം പഞ്ചാബിലേക്കൊഴുകുന്നത്. തിരഞ്ഞെടുപ്പിന് മുമ്പെ വിദേശത്തുള്ള സുഹൃത്തുക്കള്‍ വഴിയും ബന്ധുക്കള്‍ വഴിയും അവിടെ സൂക്ഷിച്ച പണമാണ് ഇപ്പോള്‍ സന്നദ്ധ സംഘടനകളുടെ മറവില്‍ പഞ്ചാബിലേക്കെത്തുന്നത്. പല രാഷ്ട്രീയക്കാര്‍ക്കും ഇതുമായി ബന്ധമുണ്ടെന്നാണ് വിവരം.

money

തിരഞ്ഞെടുപ്പ് സമയത്ത് വന്‍ തോതില്‍ പണം ഒഴകുന്നത് സ്ഥിരം സംഭവമാണ്. വിദേശത്തുള്ള ഇന്ത്യക്കാര്‍ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പിന് വന്‍ തുക സംഭാവന ചെയ്യാറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.

എന്‍ജിഒകളെ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വിദേശത്തു നിന്ന് ഇത്തരം സ്ംഘടനകളിലേക്കെത്തുന്ന പണത്തിന്റെ ഉറവിടത്തെ കുറിച്ചും അത് എവിടേക്ക് പോകുന്നു എന്നതിനെ കുറിച്ചും നിരീക്ഷിച്ചു വരുന്നുണ്ടെന്നാണ് വിവരം.

ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമാണ്. ജനുവരി 19ന് സൂക്ഷ്മ പരിശോധന. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 21 ആണ്.

English summary
Several NGOs in Punjab have come under the scanner of the Financial Intelligence Unit and the Income Tax authorities ahead of the Punjab Assembly elections 2017.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X