പഞ്ചാബിൽ ക്യാപ്റ്റന് ഞെട്ടൽ, പട്യാലയിൽ അമരീന്ദർ സിംഗിനെ ഏറെ പിന്നിലാക്കി ആപ്പിന്റെ കോലി
ദില്ലി: പഞ്ചാബില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെച്ച് ആം ആദ്മി പാര്‍ട്ടിയുടെ വന്‍ കുതിപ്പ്. അതിനിടെ സംസ്ഥാന രാഷ്ട്രീയത്തിലെ വമ്പന്‍ പേരുകാരില്‍ പലരും തോല്‍വി മണക്കുകയാണ്. മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംഗ് പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അജിത് പാല്‍ സിംഗ് കോലിയാണ് പട്യാല സീറ്റില്‍ മുന്നേറുന്നത്. രണ്ടാമതുളള അമരീന്ദര്‍ സിംഗിനെ ഏറെ പിന്നിലാക്കിയാണ് അജിത് പാല്‍ സിംഗ് കോലിയുടെ മുന്നേറ്റം. 16472 വോട്ടുകൾക്കാണ് കോലിയുടെ മുന്നേറ്റം.













Click it and Unblock the Notifications